അഹമ്മദാബാദ്: രാജ്യത്തുടനീളം നവരാത്രി ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. കലകളുടെയും വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം.
ഓരോ ദിവസവും ഓരോ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അഹമ്മദാബാദില്‍ എട്ടാം രാത്രി വളരെ വ്യത്യസ്തമായി ആഘോഷിക്കുന്ന ഒരു സമൂഹമുണ്ട്. പുരുഷ സമൂഹം മുഴുവന്‍ സ്ത്രീ വേഷം കെട്ടുന്ന രാത്രിയാണത്. അതിന് പിന്നില്‍ വലിയ ഒരു ഐതിഹ്യവുമുണ്ട്. സദു മാതാ നി പോള്‍ എന്ന സ്ഥലത്ത്, 200 വര്‍ഷം പഴക്കമുള്ള ഒരു ആചാരം ഇന്നും അവിടുത്തെ ജനങ്ങള്‍ കൊണ്ടാടുകയാണ്.
ബാരോട്ട് സമൂഹത്തില്‍ നിന്നുള്ള പുരുഷന്മാര്‍ എട്ടാം ദിവസം രാത്രിയില്‍ സാരി ധരിച്ച് നൃത്തം ചെയ്യുന്ന ഒരു പുരാതന ശാപത്തെ ബഹുമാനിക്കുന്നു. ഒരു തപസാണിതെന്നാണ് അവരുടെ ഭാഷ്യം. തമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഭക്തിയുടെയും ലിംഗഭേദം വരുത്തുന്ന ആചാരങ്ങളുടെയും ആകര്‍ഷകമായ കഥയാണത്.
ഈ ആചാരം ഒരു നൃത്തം മാത്രമല്ല. ഇത് ചരിത്രത്തിലും ഐതിഹ്യത്തിലും വിശ്വാസത്തിലും ആഴത്തില്‍ വേരൂന്നിയ പാരമ്പര്യമാണ്. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു മുഗള്‍ പ്രഭു സദു മാതാ എന്ന സ്ത്രീയെ അവളെ തന്റെ ഇംഗിതത്തിന് വഴങ്ങുന്ന സ്ത്രീ ആക്കി മാറ്റാന്‍ ആവശ്യപ്പെട്ടു സദുബെന്‍ എന്ന സ്ത്രീ ബാരോട്ട് സമുദായത്തിലെ പുരുഷന്മാരില്‍ നിന്ന് സംരക്ഷണം തേടി കരഞ്ഞു.
എന്നാല്‍ ആ സമൂഹത്തിലെ പുരുഷന്‍മാരാരും അവളരെ രക്ഷിച്ചില്ല. ഇത് മൂലം അവളുടെ കുഞ്ഞും ഭര്‍ത്താവും മരണപ്പെട്ടു. അവളുടെ സങ്കടത്തിലും കോപത്തിലും, സാദുബെന്‍ പുരുഷന്മാരെ അവള്‍ ശപിച്ചു, അവരുടെ ഭാവി തലമുറകള്‍ ഭീരുക്കളായി കഷ്ടപ്പെടുമെന്ന് ശപിച്ച് ‘സതി’ ത്യാഗം ചെയ്തു. പിന്നീട് സദു മാതാവിന്റെ ചൈതന്യത്തെ ശമിപ്പിക്കാനും ശാപമോക്ഷിക്കാനും ഒരു ക്ഷേത്രം സ്ഥാപിച്ചു.
എല്ലാ വര്‍ഷവും, അഷ്ടമിയുടെ രാത്രിയില്‍, സമുദായത്തിലെ പുരുഷന്മാര്‍ സാദു മാതാ നി പോലില്‍ ഒത്തുകൂടി, സാരി ഉടുക്കുകയും പ്രായശ്ചിത്തമായി ഗര്‍ബ നടത്തുകയും ചെയ്യുന്നു. ഇന്നും അത് തുടരുന്നു. ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ ലോക പൈതൃക നഗരമായ അഹമ്മദാബാദ് അതിന്റെ സമ്പന്നമായ ചരിത്രത്തിനും പാരമ്പര്യത്തിനും പേരുകേട്ടതാണ്.