World

‘ ഏക പരിഹാരം വെടിനിര്‍ത്തലാണ്’ മുന്നറിയിപ്പുമായി ഹിസ്ബുള്ള നേതാവ്

ഇറാന്‍: ഇസ്രായേലിന്റെ അതിശത്വത്തിനെതിരെ വന്‍ പോരാട്ടം നടത്തുമെന്ന മുന്നറിയിപ്പുമായി ഹിസ്ബുള്ളയുടെ പരമോന്നത നേതാവ് നൈം ഖാസിം. ഹിസ്ബുള്ളയ്‌ക്കെതിരെ അഴിച്ചുവിട്ട അക്രമങ്ങള്‍ക്കും തങ്ങളുടെ കമാന്‍ഡറുകളുടെ മരണത്തിനുമെല്ലാം പകരം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ നേതാവ് ഹസന്‍ നസ്റല്ലയെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിന് ശേഷമുള്ള തന്റെ മൂന്നാമത്തെ പ്രസംഗത്തിലാണ് ഖാസിം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേല്‍ ലെബനനെ മുഴുവന്‍ ലക്ഷ്യം വെച്ചു. അപ്പോള്‍ ഞങ്ങള്‍ക്കും ഇസ്രായേലിന്റെ ഏത് സ്ഥലവും ലക്ഷ്യം വയ്ക്കാം.

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ടുനിന്ന അതിര്‍ത്തി കടന്നുള്ള വെടിവയ്പുകള്‍ സെപ്തംബര്‍ 23-ന് സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങി, തെക്കും കിഴക്കും ലെബനനിലും ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ഇസ്രായേല്‍ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ കനത്ത ബോംബാക്രമണം നടത്തുകയും കമാന്‍ഡോകളെ കൊല്ലുകയും ചെയ്തു. വെടിനിര്‍ത്തല്‍ മാത്രമാണ് നിലവിലെ യുദ്ധത്തിനുള്ള ഏക പരിഹാരം, ഹിസ്ബുള്ള തോല്‍ക്കുകയില്ലെന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണെന്നും അദ്ദേഹം ഇസ്രായേലിന് പരസ്യ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *