
ഹിസ്സ്ബുള്ളയുമായി ഏറ്റുമുട്ടലില്‍ ഇസ്രായേലിലെ ആദ്യ സൈനികന്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍
ജറുസലേം: ലെബനിലെ ഹിസ്ബുള്ളയുമായി നടന്ന പോരാട്ടത്തില്‍ ആദ്യ സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രസ്താവിച്ചു. 22 വയസ്സുള്ള ക്യാപ്റ്റന്‍ ഈറ്റന്‍ ഇറ്റ്‌സാക്ക് ഓസ്റ്റര്‍ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ലെബനനില്‍ നടന്ന പോരാട്ടത്തില്‍ തങ്ങളുടെ സൈനികരിലൊരാള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ഹിസ്ബുള്ളയെ ലക്ഷ്യമാക്കി തങ്ങളുടെ സൈന്യം അതിര്‍ത്തി കടന്നതിന് ശേഷമുള്ള ആദ്യത്തെ നഷ്ടമാണിത്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാതെ ബുധനാഴ്ചയാണ് ഓസ്റ്റര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വെബ്‌സൈറ്റ് അറിയിച്ചു.
തെക്കന്‍ അതിര്‍ത്തി ഗ്രാമത്തില്‍ നുഴഞ്ഞുകയറിയ ഇസ്രായേലി സൈനികരുമായി തങ്ങളുടെ പോരാളികള്‍ ഏറ്റുമുട്ടുകയാണെന്ന് ഹിസ്ബുള്ള മുന്‍പ് പറഞ്ഞിരുന്നു. വടക്കുകിഴക്കന്‍ അതിര്‍ത്തി ഗ്രാമമായ അഡെയ്സെയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ സൈനികര്‍ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായതായി സംഘം പറഞ്ഞു.