കരിയറിലെ അവസാന ചിത്രത്തില്‍ വിജയ്‍ക്ക് കൊലകൊല്ലി വില്ലന്‍

2025 ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

Thalapathy 69

ദളപതി വിജയ് തന്റെ സിനിമാ കരിയറിന് അവസാനഘട്ടമിടുന്ന 69മത് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തിടെ പുറത്തുവന്നിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ​രാജ്യത്തിൻറെ രാഷ്ട്രീയ സാഹചര്യത്തെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ഈ സിനിമ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിനു മുമ്പുള്ള അവസാന ചിത്രമായിരിക്കുമെന്നാണ് സൂചന.

വെങ്കട്ട് കെ. നാരായണയുടെ കെ.വി.എൻ പ്രൊഡക്ഷന്‍സാണ് സിനിമയുടെ നിർമ്മാണം. കലാ മൂല്യവും നിലവാരവും പുലർത്തിയ സിനിമകൾക്ക് കരുത്തു പകരുന്ന നിർമ്മാതാവ് എന്ന നിലയിൽ അറിയപ്പെടുന്ന വെങ്കട്ടിൻറെ പുതിയ പ്രൊജക്ട് ആരാധകരിൽ വലിയ പ്രതീക്ഷകൾ ഉയർത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിൽ മറ്റൊരു പ്രധാന അപ്ഡേറ്റ് പുറത്ത് വന്നിട്ടുണ്ട്. ബോളിവുഡ് നടന്‍ ബോബി ഡിയോള്‍ പ്രധാന വേഷത്തിൽ ഈ ചിത്രത്തിൽ എത്തുമെന്ന് അണിയറക്കാർ സ്ഥിരീകരിച്ചിരിക്കുന്നു. ബോബി ഡിയോള്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം. നേരത്തെ തമിഴിൽ ‘കങ്കുവ’ എന്ന ചിത്രത്തിലൂടെ അഭിനയിച്ച ബോബി, വീണ്ടും തമിഴ് പ്രേക്ഷകരുടെ മുന്നിലെത്താൻ ഒരുങ്ങുകയാണ്.

ബോബി ഡിയോൾ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘അനിമൽ’ എന്ന ബോളിവുഡ് ചിത്രത്തിൽ വില്ലൻ കഥാപാത്രമാക്കി മികച്ച പ്രകടനം കാഴ്ചവെച്ച് ഐഫ അവാർഡ് നേടിയിരുന്നു. ഇതിന് ശേഷമാണ് ബോബി ഡിയോളിന് വിവിധ ഭാഷകളിൽ നിന്ന് വൻ പ്രശംസയും അവസരങ്ങളും ലഭിച്ചത്.

ദളപതിയുടെ 69മത് സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. 2025 ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും. വിജയിയുടെ മറ്റൊരു വലിയ ബോക്‌സ് ഓഫിസ് ഹിറ്റ് സിനിമയായിരിക്കും ഇതെന്ന് അണിയറ പ്രവർത്തകർ ആത്മവിശ്വാസത്തോടെ പറയുന്നു.

ആരാധകരെ ആവേശത്തിലാഴ്ത്തുന്ന കൂടുതൽ പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് നിർമാണസംഘം വ്യക്തമാക്കിയിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments