‘സ്വാസിക രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴാറുണ്ട്’: ട്രോളുകൾക്ക് പ്രതികരണവുമായി പ്രേം ജേക്കബ്

സ്വാസികയുടെ വിവാഹ സങ്കൽപങ്ങളെ കുറിച്ചുള്ള ചില പരാമർശങ്ങൾ വലിയ ചര്‍ച്ചയായി മാറിയിരുന്നു

Swasika Vijay and Prem Jacob

മലയാള സിനിമ സീരിയൽ അഭിനയ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് സ്വാസിക വിജയ്. ആറ് മാസം മുൻപ് നടൻ പ്രേമുമായി സ്വാസിക വിവാഹിതയായിരുന്നു. ഇരുവരും പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വ്യക്തിഗത ജീവിതത്തിലെ വിശേഷങ്ങൾ പങ്കിടാറുണ്ട്, ഇത് ആരാധകരിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.

സമീപകാലത്ത്, സ്വാസികയുടെ വിവാഹ സങ്കൽപങ്ങളെ കുറിച്ചുള്ള ചില പരാമർശങ്ങൾ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ‘രാവിലെ എഴുന്നേറ്റ് ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങണം, അദ്ദേഹം വരുന്നത് വരെ ഭക്ഷണം കഴിക്കാതിരിക്കണം’ തുടങ്ങി നിരവധി കാര്യങ്ങൾ സ്വാസിക അന്ന് പറഞ്ഞിരുന്നു . ഇതിന് പിന്നാലെ നിരവധി ട്രോളുകളും വിമർശനങ്ങളും ഉയരുകയും ചെയ്തു.

ഇതിന് പിന്നാലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ പ്രേമിനോട് ഇക്കാര്യത്തിനെ പറ്റി ചോദിക്കുകയുണ്ടായി. അപ്പോൾ പ്രേം നൽകിയ മറുപടി ഇങ്ങനെയായിരുന്നു “സ്വാസിക രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴാറുണ്ട്. പക്ഷേ ഞാനും തിരിച്ച് ചെയ്യും. നീ ചെയ്യുന്നതൊക്കെ കൊള്ളാം ഞാനും ചെയ്യുമെന്ന് പറയും. ഞാൻ വെറുതെ ഇരിക്കുമ്പോൾ ഇവൾ ഓടിവന്ന് കാല് പിടിച്ചിട്ട് അങ്ങ് പോകും. ഞാൻ പുറകെ പോയി തിരിച്ച് അതുപോലെ ചെയ്യും. പുതിയ സിനിമകൾ, പരസ്യങ്ങൾക്ക് ഒക്കെ പോകുന്ന സമയത്താകും ഏറ്റവും കൂടുതലും അങ്ങനെ ചെയ്യുന്നത്. സിനിമയിൽ കാണുന്നത് പോലെ ചായ എടുത്ത് തരുന്നു. കഴിക്കാൻ വിളമ്പി തരുന്നു. ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നു. ആ കോൺസപ്റ്റ് ആണ് സ്വാസികയ്ക്ക് ഇപ്പോഴും. ഞാൻ പ്ലേറ്റ് കഴുകി കഴിഞ്ഞാൽ പിന്നെ ദേഷ്യമാണ്”,

ഈ കാര്യങ്ങൾ വ്യാപകമായ വിമർശനങ്ങൾക്കിടയായിരുന്നെങ്കിലും, “എന്റെ വിശ്വാസവും ഇഷ്ടവുമാണ്. ആരൊക്കെ എന്തു പറഞ്ഞാലും അതിൽ നിന്നും മാറില്ല,” എന്നാണ് സ്വാസിക നൽകുന്ന മറുപടി. വിവാഹത്തെക്കുറിച്ചുള്ള സ്വാസികയുടെ ഈ ചിന്താഗതി പലയിടത്തും ട്രോളുകൾക്കു കാരണമായി. എന്നാൽ, നിരവധി പേരാണ് അവരുടെ ദാമ്പത്യബന്ധത്തെ പിന്തുണച്ചും, ഇരുവരെയും അഭിനന്ദിച്ചും കമന്റുകൾ രേഖപ്പെടുത്തിയത്.

സ്വാസികയും പ്രേമും ജീവിതത്തിൽ പിന്തുടരുന്ന വിശ്വാസങ്ങളും ആദരവുകൾക്കും നിത്യവ്യവഹാരങ്ങൾക്കുമുള്ള പരസ്പര ബഹുമാനവും അവരുടെ പ്രേക്ഷകർക്ക് ഏറെ പ്രചോദനം നൽകുന്നതാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments