അമേരിക്ക: ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം നടത്താന്‍ ഇറാന്‍ പദ്ധതി തയ്യാറെടുക്കുന്നുവെന്ന് യുഎസ്. ഇവര്‍ ലെബനനില്‍ ആക്രമണം ആരംഭിച്ചുവെന്നും ചൊവ്വാഴ്ച ഇറാന്‍ സൈന്യം ഇസ്രായേലുമായി ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ടതായും ഇസ്രായേലി സൈന്യം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യു എസിന്റെ പ്രസ്താവന.
നൂറുകണക്കിന് ആളുകളെയും ഹിസ്ബുള്ളയുടെ തലവന്‍മാരെയും കൊന്നൊടുക്കിയ ഒരാഴ്ചത്തെ തീവ്രമായ ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് ശേഷം സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാനാണ് ഇറാന്‍രെ തീരുമാനം. സംഭവത്തിന് പിന്നാലെ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പ് നല്‍കി.
ഹസന്‍ നസ്‌റല്ലയും നബീന്‍ കൗക്കിന്റെയുമൊക്കെ കൊല ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പിന് കനത്ത തിരിച്ചടി നല്‍കി. വ്യോമാക്രമണങ്ങളുടെയും പീരങ്കികളുടെയും പിന്തുണയോടെ തങ്ങളുടെ സൈന്യം ലെബനനില്‍ ആക്രമണം നടത്തുന്നുവെന്ന് ഇസ്രായേല്‍ പറഞ്ഞു.