മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഒരാളും കൈയിൽ നിന്നും ഫോൺ താഴെ വെയ്ക്കാൻ ഇഷ്ട്ടപെടാത്തവരാണ്. നമ്മൾ എവിടെ പോയാലും കൊണ്ട് പോകുന്ന ഒന്നുകുടിയാണ് മൊബൈൽ ഫോൺ. ബാത്‌റൂമിൽ പോകുമ്പോൾ പോലും ഫോൺ കൊണ്ടുപോകാൻ ഇഷ്ടമുള്ളവരാണ് നമ്മളെല്ലാവരും.
യൂട്യൂബും ഇന്‍സ്റ്റഗ്രാം ആസ്വദിച്ചോളൂ അത് ഇനി മുതൽ ബാത്‌റൂമിൽ ഇരുന്ന് വേണ്ടായെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ഈ ദുശീലം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഇല്ലാതെയാക്കുന്നു. ഫോൺ പിടിച്ചുകൊണ്ട് ബാത്‌റൂമിൽ കയറുന്നത് മാത്രമല്ല പത്രം പുസ്തകവും പിടിച്ച കയറുന്നവർക്ക് ഹെപൈൽസ്, ഫോയ്‌ഡ്,, കോളറ, ടൈപറ്റൈറ്റി, സ്‌ഹെമറോയ്‌ഡ്, ഗ്യാസ്‌ട്രോഎന്ററൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഉണ്ടാകനുള്ള സാധ്യതായുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ടോയ്‍ലറ്റ് സീറ്റ്, വാതിലിന്‍റെ കൈപിടി, സിങ്ക്, ടാപ്പ് എന്നിവയിലെല്ലാം ഈ–കോളി ബാക്ടീരിയ സാന്നിധ്യമുണ്ട്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് ഏഴ് മിനിറ്റില്‍ കൂടുതല്‍ ഒരാള്‍ ടോയ്‌ലറ്റില്‍ സമയം ചിലവഴിക്കാൻ പാടില്ലെന്നാണ്. അധികം നേരം ബാത്‌റൂമിൽ ചിലവഴിക്കുന്നത് വഴി നടുവേദന ഉണ്ടാകാനുള്ള സാധ്യത കുടുതലാകുന്നു. മലബന്ധം പ്രശനങ്ങൾ ഉള്ളവർ അധികം സമയം ബാത്‌റൂമിൽ ചിലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാൽ മുട്ടിന് വേദന ഉള്ളവർ ഫൂട് സ്റ്റുൾ ഉപയോഗിക്കുന്നത് വേദന കുറയാൻ നല്ലതാണ്.