വസീറിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ വസീറിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച്ചയാണ് സംഭവം ഉണ്ടായത്. മാരി പെട്രോളിയം കമ്പനിയുടെ ചാര്‍ട്ടേഡ് എംഐ-8 ഹെലികോപ്റ്ററാണ് അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ വസീറിസ്ഥാനില്‍ തകര്‍ന്നുവീണത്. ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എന്‍ജിന്‍ തകരാറിലായതാണ് അപകടത്തിന് കാരണം.

ഒരു ഓയില്‍ കമ്പനിയിലെ ജീവനക്കാരുമായി പറന്ന ചാര്‍ട്ടേഡ് വിമാനം പറന്നുയര്‍ന്ന ഉടനാണ് എഞ്ചിന്‍ തകരാറിലായതായത്. ഐ-8 ഹെലികോപ്ടര്‍ അട്ടിമറിച്ചതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പരിക്കേറ്റവരെ ചികിത്സയ്ക്കായി താല്‍ പട്ടണത്തിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി . അപകടത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പെഷവാറില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ (124 മൈല്‍) തെക്കുപടിഞ്ഞാറായി ഷെവയിലാണ് ക്രാഷ് നടന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments