ഹത്രസ്: യുപിയില്‍ സ്‌കൂളിന്റെ വിജയത്തിനായി കുട്ടിയെ ബലികൊടുത്തു. യുപിയിലെ ഹത്രസിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കൃതാര്‍ത്ഥ് (11) ആണ് കൊല്ലപ്പെട്ടത്. ഹത്രാസിലെ റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളിലാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ‘ബ്ലാക്ക് മാജിക്’ ചടങ്ങിലൂടെ’ബലിയര്‍പ്പിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ ഉടമ ജശോധന്‍ സിംഗ്, മകന്‍, സ്‌കൂള്‍ ഡയറക്ടറായിരുന്ന ദിനേഷ് ബാഗേല്‍, മൂന്ന് അധ്യാപകര്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സ്‌കൂളിന് പൂര്‍ണ്ണ’വിജയം’ കൊണ്ടുവരാനാണ് ഇത്തരം ഹീനകൃത്യം ചെയ്തതെന്നായിരുന്നു പ്രതികളുടെ മൊഴി.
സ്‌കൂള്‍ ഡയറക്ടറുടെ പിതാവ് ബ്ലാക്ക് മാജിക്കിന്റെ കടുത്ത വിശ്വസിയായിരുന്നു. സ്‌കൂളിന് പുറത്ത് കുഴല്‍ക്കിണറിന് സമീപം വെച്ച് കുട്ടിയെ കൊലപ്പെടുത്താനാണ് പ്രതികള്‍ ആദ്യം തീരുമാനിച്ചത്. കുട്ടി ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്. ഹോസ്റ്റലില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ കുട്ടി നിലവിളിക്കാന്‍ തുടങ്ങി, പിന്നീട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതികള്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തില്‍ സ്‌കൂളിന് സമീപത്ത് നിന്ന് ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കണ്ടെത്തി.
പ്രതികള്‍ സെപ്തംബര്‍ 6 ന് മറ്റൊരു വിദ്യാര്‍ത്ഥിയായെ ബലിയര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് പരാജയപ്പെട്ടിരുന്നു. തന്റെ മകന് അസുഖമാണെന്നും വരണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് വിളിച്ചിരുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് കൃഷന്‍ കുശ്വാഹ പറഞ്ഞു. എന്നാല്‍ സ്‌കൂളിലെത്തിയപ്പോള്‍ ഡയറക്ടര്‍ മകനെ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അധികൃതര്‍ പറഞ്ഞു. പിന്നീട് ബാഗേലിന്റെ കാറില്‍ നിന്ന് മകന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.