തിരുനെല്‍വേലി: തിരുനെല്‍വേലിയില്‍ സ്‌കൂളില്‍ ആയുധങ്ങളുമായി എത്തിയ പത്താംക്ലാസുകാരന്‍ പിടിയില്‍. വിദ്യാര്‍ത്ഥിയെ ഉടന്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കി, മറ്റ് നാല് പേരെ ഒക്ടോബര്‍ 2 വരെ സസ്പെന്‍ഡ് ചെയ്തു. സംഭവം സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അരിവാളും രണ്ട് കത്തികളും ഇരുമ്പ് വടിയും ആയുധങ്ങളുമായിട്ടാണ് കുട്ടി സ്‌കൂളിലെത്തിയത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌കൂള്‍ വളപ്പില്‍ വെച്ച് രണ്ട് കൂട്ടം വിദ്യാര്‍ത്ഥികള്‍ ജാതിയുമായി ബന്ധപ്പെട്ട് തല്ലു കൂടുകയും പരസ്പരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അവരില്‍ രണ്ട് പേര്‍ ഒരു ജാതിയിലും മറ്റ് മൂന്ന് പേര്‍ മറ്റൊരു ജാതിയിലും പെട്ടവരാണ്. പ്രാണഭയത്താലാണ് അവരില്‍ ഒരാള്‍ സ്‌കൂള്‍ ബാഗില്‍ ആയുധങ്ങള്‍ കൊണ്ട് വന്നത്. സംശയം തോന്നിയ കായികാധ്യാപകന്റെ ബാഗ് പരിശോധിച്ചപ്പോള്‍ ആയുധങ്ങള്‍ കണ്ടെത്തിയത്.
ഇത്തരം സംഘട്ടനങ്ങള്‍ തടയാനും എല്ലാ വിദ്യാര്‍ത്ഥികളുടെയും സുരക്ഷ ഉറപ്പാക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതൊരു സാമൂഹിക പ്രശ്‌നമാണ്, അത് ക്രമേണ ശരിയാക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനും അവര്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഞങ്ങള്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജാതിയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന അധ്യാപകര്‍ക്കെതിരെയും ഞങ്ങള്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു