വിധവയ്ക്ക് മേക്കപ്പിൻ്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷണം; വിമർശനവുമായി സുപ്രീംകോടതി

സ്ത്രീ വിധവയായതിനാൽ മേക്കപ്പ് സാമഗ്രികൾ അവളുടേതാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

SUPREME COURT

ന്യൂഡൽഹി: പട്‌ന ഹൈക്കോടതിയുടെ നിരീക്ഷണത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് സുപ്രീംകോടതി. വിധവയ്ക്ക് മേക്കപ്പിൻ്റെ ആവശ്യമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. 1985ൽ നടന്ന കൊലക്കേസിൻ്റെ വാദത്തിനിടെയാണ് ഹൈക്കോടതി ഇങ്ങനെ ഒരു പരമാർശം നടത്തിയത്. വീട്ടിൽനിന്ന് ചില മേക്കപ്പ് സാധനങ്ങൾ കണ്ടെത്തിയത് കൊല്ലപ്പെട്ട സ്ത്രീയുടേതുതന്നെയാകുമെന്നും കാരണം കൂടെ താമസിച്ചിരുന്ന സ്ത്രീ വിധവയായതിനാൽ അവർക്ക് അതിൻ്റെ ആവശ്യമില്ലല്ലോയെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

ഹൈക്കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം അപലപനീയമാണെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി അദ്ധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരമൊരു പരാമർശം ഹൈക്കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്ന നീതിബോധത്തിനും നിഷ്പക്ഷതയ്ക്കും ചേർന്നതല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പരമ്പരാഗതമായി കൈമാറിക്കിട്ടിയ വീടിൻ്റെ പേരിലെ തർക്കത്തിനൊടുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഹെക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതി ഹൈക്കോടതി പരാമർശത്തെ വിമർശിച്ചത്.

എന്നാൽ ആ സ്ത്രീ വിധവയായതിനാൽ മേക്കപ്പ് സാമഗ്രികൾ അവളുടേതാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ‘വിധവയായതിനാൽ അവൾക്ക് മേക്കപ്പ് ചെയ്യേണ്ട ആവശ്യമില്ല’ എന്നായിരുന്നു കോടതി റിപ്പോർട്ടിൽ പറഞ്ഞത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments