ലെബനന്‍; ഇസ്രായേല്‍ -ലെബനന്‍ ആക്രമണം രൂക്ഷമായതിനാല്‍ തന്നെ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസി ബുധനാഴ്ച ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷാ ഉപദേശം നല്‍കി. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ വ്യാപകമായ വ്യോമാക്രമണം നടത്തിയതിന് ശേഷം ലെബനനില്‍ വീണ്ടും ആക്രമണം നടക്കാനിരിക്കുന്നുവെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ ഉപദേശം.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാരോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു. ‘2024 ഓഗസ്റ്റ് 1 ന് പുറപ്പെടുവിച്ച ഉപദേശത്തിന്റെ ആവര്‍ത്തനമെന്ന നിലയിലും സമീപകാല സംഭവവികാസങ്ങളും വര്‍ദ്ധനവുകളും കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ശക്തമായ ഉപദേശം നല്‍കുകയാണെന്ന് എംബസി പറഞ്ഞു.
നേരത്തെ ലെബനനിലുള്ളവരോട് രാജ്യം വിടാനും നിര്‍ദേശിച്ചിരുന്നു. പുറത്തുപോകാന്‍ കഴിയാത്ത പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും അനാവിശ്യമായി പുറത്ത് ഇറങ്ങരുതെന്നും എംബസിയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്താണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.