National

കാനഡ ക്ഷേത്രത്തിന് നെരെയുണ്ടായ ആക്രമണം അപലപനീയമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: കാനഡയിലെ ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഭയാനകമാണ്. ഇത്തരം അക്രമങ്ങള്‍ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുര്‍ബലപ്പെടുത്തുകയില്ല. കനേഡിയന്‍ സര്‍ക്കാര്‍ നീതി ഉറപ്പാക്കുകയും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു മഹാസഭ ക്ഷേത്രത്തില്‍ ഖാലിസ്ഥാനി അനുകൂലികള്‍ ഭക്തരെ ആക്രമിക്കുന്നതും ക്ഷേത്രാ ങ്കണത്തില്‍ അതിക്രമിച്ച് കയറുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ്‌ മോദിയുടെ പ്രസ്താവന. എല്ലാ ആരാധനാലയങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാനും കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ നല്‍കാനും കാനഡയോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *