അനന്തപൂര്‍; ആന്ധ്രയിലെ അനന്തപൂരില്‍ ക്ഷേത്രത്തിലെ രഥം അഞ്ചു അക്രമികള്‍ തീയിട്ട് നിശിപ്പിച്ചു. സംഭവത്തില്‍ പ്രതികളായവരെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് ഈ സംഭവം ഗ്രാമത്തില്‍ സംഭവിച്ചത്. വര്‍ഗീയ പരമായിട്ടല്ല രഥം കത്തിച്ചതെന്നും രണ്ട് സമുദായങ്ങള്‍ തമ്മില്‍ വഴക്കിട്ടതാണ് രഥം കത്തിക്കുന്ന നീച കൃത്യത്തിലേയ്ക്ക് എത്തിച്ചതെന്നും അനന്തപൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് പി ജഗദീഷ് പറഞ്ഞു.
അനന്തപൂരിലെ ഒരു ഹനുമാന്‍ ക്ഷേത്രത്തിലെ രഥമാണ് പ്രതികള്‍ അഗ്നിക്കിരയാക്കിയത്. രണ്ട് വര്‍ഷം മുന്‍പാണ് രഥം രണ്ട് പേര്‍ സംഭാവന ചെയ്തത്. പിന്നീട് അവര്‍ക്കിടയില്‍ ചില അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അത് വഴക്കിലേയ്ക്ക് നീങ്ങിയിരുന്നു. രണ്ട് സമുദായക്കാരായിരുന്നു അവര്‍. രഥം പൊതുസ്ഥലത്ത് നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു വഴക്ക്. തര്‍ക്കം പോലീസ് സ്‌റ്റേഷനില്‍ എത്തിയതോടെ അത് പൊതു സ്ഥലത്ത് സൂക്ഷിക്കണ്ടായെന്നും ദാതാക്കളോട് വീട്ടില്‍ സൂക്ഷിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.
ചര്‍ച്ച രമ്യമായി പരിഹരിച്ചെങ്കിലും പിന്നീട് അവര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ രഥം കത്തിക്കുകയായിരുന്നു. ഗ്രാമത്തിലെ എതിര്‍ ഗ്രൂപ്പിലെ അംഗങ്ങളാണ് സംഭവത്തിന് പിന്നില്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ജില്ലാ അധികൃതരോട് വിവരം തിരക്കുകയും ദാരുണ സംഭവത്തില്‍ താന്‍ ദുഖിതനാണെന്നും കൂടുതല്‍ അന്വേഷണത്തം വേണമെന്നും ഉത്തരവിട്ടു.