
ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂര്‍ണമായി കത്തി നശിച്ചു
കൊച്ചി: ആലുവ പാലസ് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.ആലുവ സെൻ്റ് സേവിയേഴ്‌സ് കോളേജിന് മുന്നിലായിരുന്നു അപകടം. വാഹനം പൂർണമായി കത്തി നശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാറിലെ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് വിവരം.
മാഞ്ഞാലി സ്വദേശി ഫെബിൻ്റെ കാറാണ് കത്തി നശിച്ചത്. കാറില്‍ നിന്നും പുക ഉയരുന്നതു കണ്ട ഫെബിൻ കാറില്‍ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ വാഹനത്തില്‍ വന്നയാളാണ് ഡ്രൈവർക്ക് മുന്നറിയിപ്പ് നല്‍കിയത്. കാറിൻ്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു.