യുവതിയെ കൊലപ്പെടുത്തി മൃതദേഹം ബാൽകണിയിൽ മൂടി; 16 വർഷങ്ങൾക്കുശേഷം തെളിഞ്ഞ കേസ്

കേസില്‍ പ്രതിയായ അമ്പതുകാരനെ അറസ്റ്റ് ചെയ്തു

crime

പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം കേസിന്റെ ചുരുളഴിച്ച് ദക്ഷിണ കൊറിയൻ പോലീസ്. സുഹൃത്തായ യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും മൃതദേഹം അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ സിമന്റ് ഉപയോഗിച്ച് മറവുചെയ്യുകയുമായിരുന്നെന്ന് പോലീസ് കണ്ടെത്തി. കേസില്‍ പ്രതിയായ അമ്പതുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു നിർമ്മാണ തൊഴിലാളി, ബാൽക്കണിയിലെ ചോർച്ച നന്നാക്കുന്നതിനായി എത്തിയപ്പോൾ, കോൺക്രീറ്റിലും ഇഷ്ടികയിലും പൊതിഞ്ഞ ഒരു സ്യൂട്ട്കേസ് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലൂടെ സ്യൂട്ട്കേസിൽ പെൺകുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയും, പിന്നീട് ഫോറൻസിക് പരിശോധനകളുടെ അടിസ്ഥാനത്തിൽ മരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു.

പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ, പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് തലയിലും മുഖത്തും അടിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

കുടുംബം 2008-ൽ കുട്ടിയെ കണ്ടെത്താൻ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. 2011-ൽ നടത്തിയ ആദ്യ അന്വേഷണത്തിൽ, യുവാവിനെ സംശയിച്ചിരുന്നെങ്കിലും, തെളിവുകളുടെ അഭാവം കാരണം കേസ് മുന്നോട്ടുപോകുന്നതിന് തടസ്സമായിരുന്നു.
പെണ്‍കുട്ടിയുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും തങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞുവെന്നുമാണ് അന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞത്. കുടുംബം ഏറെ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

2017 വരെ ഇയാള്‍ അപാര്‍ട്ട്‌മെന്റിൽ താമസിച്ചിരുന്നു. പിന്നീട് മയക്കുമരുന്ന്‌ കേസില്‍പ്പെട്ട് ജയിലിലായി. ശേഷം അപാര്‍ട്ട്മെന്റിന്റെ ഉടമ ഇയാളുടെ മുറി സാധനങ്ങള്‍ സൂക്ഷിക്കാനായി ഉപയോഗിച്ചുവരുകയായിരുന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments