CrimeMedia

കൊലപാതക ശ്രമമെന്ന് വിമര്‍ശനം: വീഡിയോ വൈറൽ

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനായി പലരും അതിസാഹസികമായ പ്രവൃത്തികള്‍ ചെയ്യാറുണ്ട്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തൻ്റെ കുഞ്ഞിനെ അപകടരമായ രീതിയില്‍ ഒരു കയ്യില്‍ തൂക്കിപ്പിടിച്ചിരിക്കുന്ന ഒരു സ്ത്രീയുടെതാണ് ഈ വീഡിയോ. ഇത് നിമിഷനേരം കൊണ്ടാണ് ചര്‍ച്ചയായത്. അത്രയും അപകടകരമായ രീതിയിലാണ് അവര്‍ ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

പകല്‍വെളിച്ചത്തില്‍ ഒരു കൊലപാതകത്തിനു ശ്രമിക്കുന്ന ഈ സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നാണ് ഭൂരിപക്ഷം പേരുടെയും ആവശ്യം. ” വ്യൂസ് വര്‍ധിപ്പിക്കുന്നതിന് പലരും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. ഇവരുടെ വിശദാംശങ്ങളും എവിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നും കണ്ടെത്തണം. ഈ ക്രൂരതയ്ക്ക് ഇവര്‍ ശിക്ഷ അനുഭവിക്കണം. ”- എന്നാണ് വിഡിയോയ്ക്കു താഴെ എത്തിയ മറ്റൊരു കമൻ്റ്

‘എന്തൊരു അസംബന്ധമാണ് ഇവര്‍ ഈ കാണിക്കുന്നത്? അവരുടെയും കുഞ്ഞിൻ്റെയും ജീവന് വളരെ ആപത്തായ പ്രവൃത്തിയാണ്. കേവലം ഒരു റീലിനു വേണ്ടി അതിൻ്റെ വ്യൂസിന് വേണ്ടിയാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്.’ ഇത് കര്‍ശനമായിത്തന്നെ നിരോധിക്കണം മറ്റ് ചിലര്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *