CrimeNational

അടച്ചിട്ട വീട്ടില്‍ നിന്ന് കനത്ത ദുര്‍ഗന്ധം, കണ്ടെത്തിയത്‌ 30 കഷണങ്ങളാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം

ബെംഗളൂരു; ബാംഗളൂരുവില്‍ യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കിയ നിലയില്‍ കണ്ടെത്തി .ബെംഗളൂരുവിലെ വൈലിക്കാവലിലെ അപ്പാര്‍ട്ട്മെന്റിന്റെ ഫ്രിഡ്ജിനുള്ളിലാണ് 26 കാരിയായ യുവതിയുടെ മൃതദേഹം മുപ്പത് കഷ്ണങ്ങളായി കണ്ടെടുത്തത്. കൊല നടത്തിയത് ഒരുമാസം മുന്‍പ് എന്നാണ് പോലീസ് നിഗമനം. മൃതദേഹത്തിന്‍രെ പഴക്കം അത്രയും ഉണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍.

അപ്പാര്‍ട്ട്മെന്റില്‍ നിന്ന് കനത്ത ദുര്‍ഗന്ധം വമിക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസിനെ വിളിച്ച് പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിനുള്ളില്‍ അതിഭീകരമായ ഈ കാഴ്ച്ച കണ്ടത്. മൃതദേഹത്തില്‍ പുഴുക്കള്‍ കയറിയിരുന്നു. മൃതദേഹം തിരിച്ചറിഞ്ഞതായി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ (വെസ്റ്റ്) സതീഷ് കുമാര്‍ പറഞ്ഞു. യുവതി മറ്റൊരു സംസ്ഥാനക്കാരിയാണെന്നും ബെംഗളുരുവില്‍ താമസിച്ചു വരികയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം ഞങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും പോലീസ്് പറഞ്ഞു.

ഡോഗ് സ്‌ക്വാഡും വിരലടയാള സംഘവും കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിയിരുന്നു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സംഘവും (എഫ്എസ്എല്‍) ഉടനെത്തുമെന്ന് പോലീസ് പറഞ്ഞു. 2022-ല്‍ ഡല്‍ഹിയില്‍ 27 കാരിയായ ശ്രദ്ധ വാക്കര്‍ എന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് സമാനമാണ് ഈ കേസ്. കാമുകന്‍ അഫ്താബ് അമിന്‍ പൂനാവാല (29) ശ്രദ്ധയെ കൊലപ്പെടുത്തിയത്. അത് വലിയ കോളിളക്കം സൃഷ്ടിച്ച കേസുമായിരുന്നു. പ്രതിയെ പറ്റി അന്വേഷിക്കുകയാണെന്ന്‌ പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *