
Technology
സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. iQOO 13 ഉടന്‍ ഇന്ത്യയില്‍ എത്തും
ഐക്യൂ ഡബിള്‍ സീറോ 13 സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് ചൈനീസ് ടെക് ബ്രാന്‍ഡ് അറിയിച്ചു. ആമസോണ്‍ വഴിയും കമ്പിനിയുടെ ഇന്ത്യന്‍ വെബ്സൈറ്റ് വഴിയും ഫോണ്‍ വാങ്ങാമെന്നും കമ്പിനി അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 30നാണ് ചൈനയില്‍ ഇത് അവതരിപ്പിക്കുന്നത്. മികച്ച ഗെയിമിംഗ് അനുഭവത്തിനായി ഡൈനാമിക് ലൈറ്റിംഗ് ഇഫക്റ്റുകള്‍ നല്‍കാന്‍ ക്യാമറയ്ക്ക് ചുറ്റും ഒരു ലൈറ്റ് ഇതിലുണ്ട്.
കറുപ്പ്, പച്ച, ചാരകളര്‍, വെളുപ്പ് എന്നീ നിറങ്ങളിലാണ് ഫോണ് ഇറങ്ങുന്നത്. കിടിലന്‍ സ്വിശേഷതകളോടെയാണ് ഡിസ്പ്ലേ എത്തുന്നത്. ഇതിന് 7.99എംഎം കട്ടിയുള്ള ബോഡിയും 120W ഫാസ്റ്റ് ചാര്‍ജിങ്ങായ 6,150 എംഎഎച്ച് ബാറ്ററിയും ഉണ്ടാകും. ഐക്യൂ ഡബിള്‍ സീറോ 13-ല്‍ ഗെയിമിംഗിനായി കമ്പനി സ്വയം വികസിപ്പിച്ച ഗെയിമിംഗ് ചിപ്പ് ഉള്‍പ്പെടും. ഏകദേശം 47,000 രൂപ മുതലാണ് ഫോണുകളുടെ വില തുടങ്ങുന്നത്.