എൽഐസി മ്യൂച്വൽ ഫണ്ട് ഒരു ഓപ്പൺ – എൻഡ് ഇക്വിറ്റി സ്കീമായ മാനുഫാക്ചറിംഗ് ഫണ്ട് പുറത്തിറക്കി. ഈ സാമ്പത്തിക വർഷം മാനേജ്മെൻ്റിന് കീഴിൽ 60,000 കോടി രൂപയുടെ ആസ്തി കൈവരിക്കാൻ ശ്രമിക്കുകയാണെന്ന് അധികൃതർ .
പുതിയ ഫണ്ട് ഓഫർ (എൻഎഫ്ഒ) ഒക്ടോബർ 4 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുടരും.
സ്‌കീമിന് കീഴിലുള്ള യൂണിറ്റുകൾ ഒക്ടോബർ 11 ന് അനുവദിക്കുമെന്ന് കമ്പനി അറിയിച്ചു.
പദ്ധതി നിഫ്റ്റി ഇന്ത്യ മാനുഫാക്‌ചറിംഗ് ഇൻഡക്‌സിന് (ടോട്ടൽ റിട്ടേൺ ഇൻഡക്‌സ്) മാനദണ്ഡമാക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
ഓട്ടോമൊബൈൽസ്, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, ഹെവി എൻജിനീയറിങ് ഉൽപന്നങ്ങൾ, ലോഹങ്ങൾ, കപ്പൽനിർമ്മാണം, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെ നിർമാണ തീമിൻ്റെ പരിധിയിൽ വരുന്ന കമ്പനികളുടെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഈ സ്കീമിൽ ചേരുന്ന നിക്ഷേപകർക്ക് ഗുണമുണ്ടാക്കുക എന്നതാണ് മാനുഫാക്ചറിംഗ് ഫണ്ട് ആരംഭിക്കുന്നതിന്റെ പ്രധാന ലക്ഷ്യമെന്ന് എൽഐസി മ്യൂച്വൽ ഫണ്ട് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആർ കെ ഝാ പിടിഐയോട് പറഞ്ഞു.
2025-26 സാമ്പത്തിക വർഷത്തോടെ ഒരു ലക്ഷം കോടി രൂപയിലെത്താനുള്ള പദ്ധതികളാണിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് മുന്നോടിയായി ഈ സാമ്പത്തിക വർഷത്തിൽ 60,000 കോടി രൂപ എയുഎം കൈവരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഝാ പറഞ്ഞു.
എൽഐസി മ്യൂച്വൽ ഫണ്ടിന് ഇതിനകം ഒരു ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉണ്ടെന്നും, ഒരു വർഷത്തിനുള്ളിൽ 75-80 ശതമാനത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ലാർജ് ക്യാപ്‌സ് അല്ലെങ്കിൽ ഫ്ലെക്‌സി ക്യാപ് ഫണ്ടുകൾ അല്ലെങ്കിൽ മിഡ്‌ക്യാപ് ഫണ്ടുകൾ പോലെയുള്ള മറ്റ് ഫണ്ടുകൾ ഉപയോഗിച്ച് ഒരാൾ മുന്നോട്ട് പോവുകയാണെങ്കിൽ , മൊത്തം എയുഎം 3.84 ലക്ഷം കോടി രൂപയിലധികം വരും. അതിനാൽ ഇത് ഞങ്ങൾ ആരംഭിക്കാൻ പോകുന്ന മാനുഫാക്ചറിംഗ് ഫണ്ടിൻ്റെ തുടക്കം മാത്രമാണ്,” അദ്ദേഹം പറഞ്ഞു.
എൽഐസി മ്യൂച്വൽ ഫണ്ട് അടുത്ത മാസം ആദ്യത്തോടെ ഒരു സംരംഭം പുറത്തിറക്കാൻ നോക്കുകയാണെന്നും, പ്രതിദിനം 300 രൂപയും മാസത്തിൽ 1000 രൂപയും എന്നതിൽ നിന്ന് പ്രതിദിനം 100 രൂപയും മാസത്തിന് 200 രൂപയും വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ സാധാരണക്കാർക്ക്പോലും SIP ബാൻഡ്‌വാഗണിൽ ചേരാം.