
ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയം പാര്‍ലെ! വീടുകളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കപ്പെട്ട ഫുഡ് ബ്രാന്റായി 12ാമതും തെരഞ്ഞെടുക്കപ്പെട്ടു
മുംബൈ: രാജ്യത്ത് വീടുകളിലേക്ക് വാങ്ങുന്ന ഫുഡ് ബ്രാന്റുകളില്‍ ഒന്നാമതായി പാര്‍ലെയെ തുടര്‍ച്ചയായ 12ാംവര്‍ഷം തെരഞ്ഞെടുക്കപ്പെട്ടു. കാന്തര്‍ പുറത്തിറക്കിയ വാര്‍ഷിക ബ്രാന്‍ഡ് ഫുട്പ്രിന്റ് റിപ്പോര്‍ട്ടിലാണ് ബിസ്‌ക്കറ്റ് ബ്രാന്‍ഡായ പാര്‍ലെ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കപ്പെട്ട ഇന്‍-ഹോം ബ്രാന്‍ഡായി തുടരുന്നത്. കണ്‍സ്യൂമര്‍ റീച്ച് പോയിന്റുകള്‍ (സിആര്‍പി) അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് ബ്രാന്‍ഡുകളെ റാങ്ക് ചെയ്യുന്നത്. ബ്രിട്ടാനിയ, അമുല്‍, ക്ലിനിക് പ്ലസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് എന്നിവയാണ് ആദ്യ അഞ്ച് റാങ്കിംഗിലെ മറ്റ് ബ്രാന്‍ഡുകള്‍.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൊത്തത്തിലുള്ള ഉപഭോക്തൃ റീച്ച് പോയിന്റുകള്‍ (സിആര്‍പി) ഏകദേശം 33 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
മികച്ച 25 ഇന്‍-ഹോം റാങ്കിംഗിലെ ഏഴ് ബ്രാന്‍ഡുകള്‍ കഴിഞ്ഞ ദശകത്തില്‍ 20 ശതമാനത്തിലധികമാണ് വര്‍ദ്ധനവ്. ഇതില്‍ ബ്രിട്ടാനിയയ്ക്ക് പിന്നാലെ സര്‍ഫ് എക്‌സല്‍, സണ്‍ഫീസ്റ്റ്, ഹല്‍ദിറാം, പതഞ്ജലി, ബ്രൂക്ക് ബോണ്ട്, വിം എന്നിവ ഉള്‍പ്പെടുന്നു.
വിപണിയിലെ സാഹചര്യങ്ങളിലുടനീളം ഒരു ബ്രാന്‍ഡിന് ഉപഭോക്താക്കള്‍ നില്‍കുന്ന പിന്തുണയെക്കുറിച്ചുള്ള വിലയിരുത്തലാന്‍ നടത്തുന്ന പരക്കെ അംഗീകരിക്കപ്പെട്ട റാങ്കിംഗ് സംവിധാനമാണ് ബ്രാന്‍ഡ് ഫുട്പ്രിന്റ് എന്ന് കാന്തറിലെ വേള്‍ഡ് പാനല്‍ ഡിവിഷന്‍ സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ കെ രാമകൃഷ്ണന്‍ പറഞ്ഞു.
വീടിന് പുറത്തുള്ള റാങ്കിംഗില്‍, 628 ദശലക്ഷം സിആര്‍പികളുമായി ബ്രിട്ടാനിയയാണ് മുന്നില്‍. ഹല്‍ദിറാം, കാഡ്ബറി, ബാലാജി, പാര്‍ലെ എന്നിവയാണ് തൊട്ടുപിന്നില്‍. മികച്ച 5 റാങ്കിംഗുകളും സ്നാക്കിംഗ് ബ്രാന്‍ഡുകളാണെന്നും 2023-ലേത് പോലെ തന്നെ തുടരുമെന്നും അത് കൂട്ടിച്ചേര്‍ത്തു.