എയർ ഇന്ത്യ ജീവനക്കാരൻ്റെ കൊലപാതകം: ‘ലേഡി ഡോൺ’ കാജൽ കത്രി പിടിയിൽ, ​പിന്നിൽ ​ഗുണ്ടാ പക

നോയിഡയിലെ ജിമ്മിൽനിന്ന് പുറത്തിറങ്ങുകയായിരുന്ന സൂരജിനെ ബൈക്കിലെത്തിയ അക്രമി സംഘം ജനുവരി 19-നാണ് വെടിവെച്ചു കൊന്നത്. കൊലപാതകശേഷം ഒളിവിൽ കഴിയുകയായിരുന്ന കാജലിൻ്റെ തലയ്ക്ക് പോലീസ് 25000 രൂപ വിലയിട്ടിരുന്നു.

air india employes murder

ന്യൂഡൽഹി: എയർ ഇന്ത്യ ക്രൂ മെമ്പറായിരുന്ന സൂരജ് മൻ എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ‘ലേഡി ഡോൺ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്ത്രീ പിടിയിൽ. ​​ഗുണ്ടാനേതാവായ കാജൽ കത്രിയെ ആണ് ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റുചെയ്തത്.

നോയിഡയിലെ ജിമ്മിൽനിന്ന് പുറത്തിറങ്ങുകയായിരുന്ന സൂരജിനെ ബൈക്കിലെത്തിയ അക്രമി സംഘം ജനുവരി 19-നാണ് വെടിവെച്ചു കൊന്നത്. കൊലപാതകശേഷം ഒളിവിൽ കഴിയുകയായിരുന്ന കാജലിൻ്റെ തലയ്ക്ക് പോലീസ് 25000 രൂപ വിലയിട്ടിരുന്നു.

​ജയിൽ കഴിയുന്ന ​ഗുണ്ടാനേതാവ് കപിൽ മന്നുമായി 2019-ൽ തൻ്റെ വിവാഹം കഴിഞ്ഞതായി കാജൽ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. വിവാഹശേഷം കപിലിൻ്റെ ​ഗുണ്ടാസംഘത്തിലെ സജീവ അം​ഗമായി കാജൽ മാറുകയായിരുന്നു.

ജയിലിലുള്ള തൻ്റെ സഹോദരനും ​ഗുണ്ടാ നേതാവുമായ പർവേഷ് മന്നിന് വേണ്ടി സാമ്പത്തിക സഹായം ചെയ്തുകൊടുത്തത് സൂരജായിരുന്നു. കപിൽ മന്നിൻ്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് പർവേഷ് മൻ ജയിലിൽ കഴിയുന്നത്. സൂരജിൻ്റെ കൊലപാതകത്തിന് മുൻപ് ജയിലുള്ള കപിലിനെ കാജൽ സന്ദർശിച്ചെന്നും ​ഗൂഡാലോചന ആസൂത്രണം ചെയ്തെന്നും പോലീസ് വ്യക്തമാക്കി. ഗുണ്ടാ നിയമപ്രകാരം കാജലിനെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് നോയിഡ ഡി.സി.പി മനീഷ് കുമാർ മിശ്ര പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments