പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നു ; പോലീസിൽ പരാതി നൽകി റിമ കല്ലിങ്കൽ

സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ താരത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി

റിമ കല്ലിങ്കൽ

കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അധിക്ഷേപ ചർച്ചകൾ നടക്കുന്നുവെന്ന പരാതിയുമായി നടി റിമ കല്ലിങ്കൽ. കൊച്ചി ഡി​സിപിക്കാണ് നടി പരാതി നൽകിയത്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ താരത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി.

തമിഴ് ​ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി റിമ കല്ലിങ്കലിനെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. തുടർന്ന് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും നടിക്കെതിരെ വിമർശനം ശക്തമാവുകയും ചെയ്തിരുന്നു. ഇതെല്ലാം തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും അപകീർത്തിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് റിമ കല്ലിങ്കൽ പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഇ-മെയിൽ വഴിയാണ് പരാതി സമർപ്പിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ചിലർ തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് റിമയുടെ പരാതിയിൽ പറയുന്നത്.

കൊച്ചിയിലെ റിമയുടെ വീട്ടിൽ ലഹരി പാർട്ടികൾ നടക്കാറുണ്ടെന്നും നിരവധി പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെട്ടെന്നുമായിരുന്നു റിമയ്‌ക്കെതിരെ ​ഗായിക സുചിത്ര ആരോപിച്ചത്. നടിയുടെ വീട്ടിൽ നടത്തുന്ന പാർട്ടികളിൽ നിരവധി നിരോധിത വസ്തുക്കൾ ഉപയോ​ഗിച്ചിരുന്നുവെന്നും ഇതെല്ലാം റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ചൂണ്ടിക്കാട്ടിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments