National

പ്രധാനമന്ത്രിക്ക് ആശംസകളുമായി രാഹുല്‍ ഗാന്ധിയുള്‍പ്പടെയുള്ള നേതാക്കള്‍

ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഇന്ന് 74ആം പിറന്നാളാണ്. നിരവധി നേതാക്കളാണ് അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കുന്നത്. ലോക്സഭാംഗവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ്. പി എം നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകള്‍ നേരുന്നു. നിങ്ങള്‍ക്ക് ദീര്‍ഘായുസ്സും ആരോഗ്യവും നേരുന്നു,’ രാഹുല്‍ ഗാന്ധി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കിട്ട കുറിപ്പാണിത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രി വാള്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ മോദിജിക്ക് ആശംസകളും ദീര്‍ഘായുസ്സും നേര്‍ന്നിട്ടുണ്ട്.

ബിജെപി നേതാക്കളും മോദിക്ക് ജന്മദിനാശംസകളുമായി എത്തിയിരുന്നു. അന്ത്യോദയ എന്ന മന്ത്രം സാക്ഷാത്കരിക്കാന്‍ ഓരോ നിമിഷവും സമര്‍പ്പിക്കുകയും രാഷ്ട്ര സേവനത്തിനും രാജ്യത്തിന്റെ ഉന്നമനത്തിനും വേണ്ടി സമര്‍പ്പിക്കുകയും ചെയ്യുന്ന വിജയ കരമായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകള്‍ നേരുന്നതായി കേന്ദ്രമന്ത്രി ജെ പി നദ്ദ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വ പാടവത്തെ അഭിനന്ദിക്കുകയാണ്‌.

‘വികസിത ഇന്ത്യ’ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം അദ്ദേഹത്തിന്‍രെ ദൃഢനിശ്ചയമായി മാറിയിരിക്കുന്നു. നിങ്ങളുടെ നേതൃത്വവും മാര്‍ഗ്ഗനിര്‍ദ്ദേശവും ദശലക്ഷക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ക്ക് എല്ലായ്‌പ്പോഴും പ്രചോദനമാണ്. നിങ്ങളുടെ ദീര്‍ഘായുസിനും നല്ല ആരോഗ്യത്തിനും വേണ്ടി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ആശംസകള്‍! ഹാപ്പി ബര്‍ത്ത് ഡേ മോദിജി എന്നാണ് നദ്ദ കുറിച്ചു. അന്ത്യോദയ എന്ന സ്വപ്നത്തിനും പാവപ്പെട്ട ക്ഷേമത്തിനും മൂര്‍ത്ത രൂപം നല്‍കിയ, ആഗോള വേദിയില്‍ മാ ഭാരതിയെ മഹത്വവത്കരിച്ച ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *