ഹൈദരാബാദ്: ഹൈദരാബാദിലെ സംഗറെഡ്ഡി ജില്ലയില്‍ അഞ്ച് വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊല പ്പെടുത്തിയ കേസില്‍ 57 കാരനായ കുടിയേറ്റ തൊഴിലാളിക്ക് വധശിക്ഷ. ഹൈദരാബാദിലെ പോക്‌സോ കോടതിയാണ്ശിക്ഷ വിധിച്ചത്. മാത്രമല്ല, പത്ത് ലക്ഷം രൂപ പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ട പരിഹാരവും നല്‍കാനും ഉത്തരവായി. 2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബീഹാറി ലെ ജാമുയിയില്‍ നിന്നുള്ള പെണ്‍കുട്ടി അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. കേസിലെ പ്രതിയായ ഗഫാഫര്‍ അലി അമ്മയും മുത്തശ്ശിയും ജോലി ചെയ്യുന്ന വ്യക്തി ആയിരുന്നു.
സംഭവം നടന്ന ദിവസം അവളുടെ അമ്മയും മുത്തശ്ശിയും അവളെ സൈറ്റിലെ ഒരു സെക്യൂരിറ്റിയുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ച് മറ്റൊരു സ്ഥലത്ത് ജോലിക്ക് പോയതായിരുന്നു. മദ്യപിച്ചെത്തിയ അലി പെണ്‍കുട്ടിയെ സെക്യൂരിറ്റിയുടെ അടുത്ത് നിന്ന് കൂട്ടി കൊണ്ടുപോയി. പിന്നീട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ കാണാതായ വിവരം അമ്മയും മുത്തശ്ശിയും അറിയുന്നത്. അലി കുട്ടിയെ കൊണ്ടു പോയി എന്ന് സെക്യൂരിറ്റി പറഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ അലിയെ കണ്ടെത്തി. കുട്ടിയെ കണ്ടെത്താന്‍ ആകാതെ വന്നതോടെ വിവരം പോലീസിനെ അറിയിച്ചു. പോലീസ് അലിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ കൈവശം ഒരു കത്തി കണ്ടെത്തുകയും ചെയ്തിരുന്നു.
കുട്ടിയെ താന്‍ ചോക്ലേറ്റുകളും ശീതളപാനീയങ്ങളും വാങ്ങാമെന്ന് വാഗ്ദാനം ചെയ്ത് കൂട്ടി കൊണ്ട് പോയെന്നും തുടര്‍ന്ന് മദ്യം കലര്‍ത്തിയ ശീതളപാനീയം കുടിക്കാന്‍ പ്രേരിപ്പിച്ചു, അടുത്തുള്ള പരുത്തിത്തോട്ടത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നും പ്രതി പറഞ്ഞു. അലിയുടെ കുറ്റസമ്മതം, സെക്യൂരിറ്റി ജീവനക്കാരന്റെയും കടയുടമയുടെയും മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് തെളിവുകള്‍ എന്നിവയെല്ലാം അലി തന്നെയാണ് പ്രതിയെന്ന് തെളിയിച്ചു. കഴിഞ്ഞ 27 വര്‍ഷത്തിനിടെയാണ് മേദക് ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ വധശിക്ഷയാണ് അലിയുടേത്.