
മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കാറിലൂടെ കയറ്റിയിറക്കിയ കേസില്‍ പ്രധാന പ്രതി അജ്മലിന്റെ ഡ്രൈവിംഗ് ലൈസന്‍സ്സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇക്കാര്യത്തില്‍ ആവശ്യമായ തുടർ നടപടികൾ പിന്നീട് സ്വീകരിക്കുന്നതിയിരിക്കും.
അജ്മലും കാറിൽ ഉണ്ടായിരുന്ന സുഹൃത്ത് ഡോ. ശ്രീക്കുട്ടിയും മദ്യത്തിനൊപ്പം രാസലഹരികളും ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ രക്തമൂത്ര സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കേസിലെ പ്രതികൾക്കായി ശാസ്താംകോട്ട പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയില്‍ വാങ്ങി, അപകട സ്ഥലത്ത് തെളിവെടുപ്പ് നടത്തേണ്ടതാണ്. അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും 14 ദിവസത്തേക്കാണ് ശാസ്താംകോട്ട കോടതിയിൽ റിമാന്റ് ചെയ്തത്. ഇരുവർക്കുമെതിരെ മനപൂർവമുള്ള നരഹത്യാ കുറ്റം ചുമത്തിയിട്ടുണ്ട്.
അപകടത്തിന് ശേഷം ഒളിവിൽ പോയ അജ്മലിനെ തിങ്കളാഴ്ച രാവിലെ ശാസ്താംകോട്ട പൊലീസ് പിടികൂടി. ഈ കേസിന്റെ ഭാഗമായുള്ള ഡോ. ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.