ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത ‘കൊണ്ടൽ’ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്നു. ആദ്യദിനം മുതൽ തന്നെ ഗംഭീര പ്രേഷക – നിരൂപക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രം ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ആക്ഷൻ ചിത്രമാണെന്ന അഭിപ്രായമാണ് ഓരോ പ്രേക്ഷകരും പങ്ക് വെക്കുന്നത്.
ഓണ ദിനങ്ങളിൽ ഓരോ ദിവസം പിന്നിടുമ്പോഴും ചിത്രത്തിന് തിരക്കേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ഈ ചിത്രം ഓണം ആഘോഷങ്ങളുടെ മാറ്റ് കൂട്ടുകയാണ്. 80 ശതമാനവും കടലിൽ ചിത്രീകരിച്ച ‘കൊണ്ടൽ’ ഒരു വേറിട്ട സിനിമാനുഭവമാണ് നൽകുന്നത്.
കടലിനുളിൽ ഒരു ബോട്ടിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ്. ബോട്ടിൽ വെച്ചുള്ള സംഘട്ടനവും, വെള്ളത്തിനിടയിൽ വെച്ചുള്ള സംഘട്ടനവും, കൊമ്പൻ സ്രാവിന്റെ ആക്രമണ രംഗങ്ങളും മികച്ച ദൃശ്യാനുഭവം നൽകുന്നു. ഉയർന്ന വി എഫ് എക്സ് നിലവാരവും ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തെ ഒരു മാസ് എൻ്റർടൈൻമെൻ്റ് ആക്കുന്നുണ്ട്.