ഘടക കക്ഷികളേക്കാൾ മുഖ്യമന്ത്രിയിൽ സ്വാധീനം ആർഎസ്എസിനെന്ന് വി എം സുധീരൻ

സ്വന്തം പ്രസ്ഥാനത്തേയും മതേതര വിശ്വാസികളായ ജനങ്ങളെയും വഞ്ചിക്കുന്ന പിണറായി വിജയൻറെ ഈ അവസരവാദ നിലപാടിന് ചരിത്രം മാപ്പുകൊടുക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

v m sudheeran

തിരുവനന്തപുരം: ഇടതുമുന്നണി ഘടക കക്ഷികളെക്കാള്‍ മുഖ്യമന്ത്രിയിൽ സ്വാധീനം ആർഎസ്എസിനെന്ന് വി എം സുധീരൻ. രാഷ്ട്രീയമായി പിണറായി വിജയനിൽ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുന്നത് ആര്‍.എസ്.എസിനാണെന്ന് ഇന്നത്തെ ഇടതുമുന്നണി യോഗം തെളിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൻറെ മുതിർന്ന നേതാവും മുൻ കെപിസിസി അദ്ധ്യക്ഷനുമാണ് വി എം സുധീരൻ.

സ്വന്തം പ്രസ്ഥാനത്തേയും മുന്നണിയേയും, ജനാധിപത്യ മതേതര വിശ്വാസികളായ ജനങ്ങളെയും വഞ്ചിക്കുന്ന പിണറായി വിജയൻറെ ഈ അവസരവാദ നിലപാടിന് ചരിത്രം മാപ്പുകൊടുക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആര്‍.എസ്.എസ്. നേതാക്കളുമായി പലവട്ടം രഹസ്യ ചര്‍ച്ച നടത്തിയ എ.ഡി.ജി.പി. അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന ഘടക കക്ഷികളുടെ ഒന്നടങ്കമുള്ള അഭിപ്രായത്തിന് തെല്ലും വില കല്‍പ്പിക്കാതിരുന്ന മുഖ്യമന്ത്രിയുടെ നിലപാട് ആർക്കാണ് സ്വാധീനം എന്ന് വ്യക്തമാക്കിയെന്ന് സുധീരൻ പറഞ്ഞു.

എ.ഡി.ജി.പി. അജിത് കുമാർ മുഖ്യമന്ത്രിയുടെ ദൂതനായി ആര്‍.എസ്.എസ് നേതാക്കളെ കാണാൻ പോയതുകൊണ്ടാണ് വഴിവിട്ട രീതിയിൽ എ.ഡി.ജി.പി.യെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നത്.

ഇന്നത്തെ എൽഡിഎഫ് യോഗത്തിൽ സിപിഐ, ആർജെഡി തുടങ്ങിയ ഘടക കക്ഷികൾ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ അന്വേഷണത്തിന് ശേഷം ആലോചിക്കാമെന്ന മുഖ്യമന്ത്രി നിലപാട് സ്വീകരിക്കുകയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments