കടുത്തുരുത്തി: ദമ്പതികളെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം.
അയല്‍വാസികള്‍ ഫോണില്‍ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതില്‍ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും ഗ്രില്ലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കടബാധ്യത മൂലമാണു ദമ്പതികള്‍ തൂങ്ങിമരിച്ചതെന്നു സംശയിക്കുന്നതായി എസ്എച്ച്ഒ ടി.എസ്.റെനീഷ് പറഞ്ഞു. ദമ്പതികള്‍ക്ക് മക്കളില്ല.