CinemaKeralaMediaNationalNews

തമിഴ് നടൻ ജീവയുടെ കാർ അപകടത്തില്‍ പെട്ടു

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളകുറിച്ചിക്ക് അടുത്തുവച്ച്‌ തമിഴ് നടൻ ജീവയുടെ കാർ അപകടത്തില്‍ പെട്ടു. ഭാര്യ സുപ്രിയയ്‌ക്കൊപ്പം കള്ളകുറിച്ചിയിലേക്ക് പോകുകയായിരുന്നു ജീവ. അപകടത്തില്‍ ആഡംബര കാറിന്‍റെ ബംബർ തകർന്നു. എതിരെ അപ്രതീക്ഷിതമായി ഒരു ഇരുചക്ര വാഹനം വന്നപ്പോള്‍ ജീവ കാര്‍ വെട്ടിക്കുകയായിരുന്നു. അപകടത്തില്‍ ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കേറ്റു.

ചിന്ന സേലം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാരമായ കേടുപാടുകള്‍ സംഭവിച്ച കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ജീവ പുതിയ കാര്‍ വിളിച്ച്‌ ഭാര്യയ്ക്കൊപ്പം സ്ഥലത്ത് നിന്നും മാറിയിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാറിന് ചുറ്റും ഒരു ജനക്കൂട്ടം തടിച്ചുകൂടിയതും, ആളുകളുടെ സംസാരവും ജീവയെ അസ്വസ്ഥാക്കിയെന്നാണ് വൈറലാകുന്ന വീഡിയോയില്‍ വ്യക്തമാകുന്നത്.ഹേമ കമ്മറ്റി റിപ്പോർട്ടിനെ കുറിച്ച്‌ ചോദിച്ച മാധ്യമപ്രവർത്തകനോട് ജീവ അടുത്തിടെ തട്ടിക്കയറിയത് ഏറെ വാര്‍ത്തയായിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

“ഞാനും അതിനെക്കുറിച്ച്‌ കേട്ടിട്ടുണ്ട്. അത് തെറ്റാണ്,” ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ജീവ പറഞ്ഞു. ഞങ്ങള്‍ക്ക് #MeToo ഭാഗം 1 ഉണ്ടായിരുന്നു, ഇപ്പോള്‍ രണ്ടാം ഭാഗം വന്നിരിക്കുന്നു. ഇപ്പോള്‍ ആളുകള്‍ അവരെ ദുരുപയോഗം ചെയ്യുന്നവർ എന്ന് പരസ്യമായി വിളിക്കുന്നു. അത് തെറ്റാണ്. നമുക്ക് സിനിമയില്‍ ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാകണം” എന്നാണ് താരം പറഞ്ഞത്. എന്നാല്‍ തുടര്‍ ചോദ്യങ്ങള്‍ നടനെ പ്രകോപിപ്പിക്കുയും അത് കൈയ്യേറ്റത്തിലേക്ക് എത്തുകയും ചെയ്തു.ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന യാത്ര 2 എന്ന തെലുങ്ക് ചിത്രത്തിലാണ് നടൻ ജീവ അവസാനമായി അഭിനയിച്ചത്. റിപ്പോർട്ടുകള്‍ പ്രകാരം അദ്ദേഹം അടുത്തതായി തമിഴ് ചിത്രമായ മേതവിയിലും തെലുങ്ക് ചിത്രമായ കണ്ണപ്പയിലും അഭിനയിക്കും.

Leave a Reply

Your email address will not be published. Required fields are marked *