CinemaNationalNews

മരം മുറി വിവാദത്തിൽപ്പെട്ട് യാഷും ഗീതു മോഹൻദാസും

പാൻ ഇന്ത്യൻ സൂപ്പർ താരം യാഷിന്റെ പുതിയ ചിത്രം വിവാദത്തിൽ. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോക്സിക്’ എന്ന ചിത്രമാണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചു നീക്കിയെന്നാണ് പരാതി.

ബെംഗളുരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങൾ സിനിമയുടെ ചിത്രീകരണത്തിനായി വെട്ടിമാറ്റിയിരുന്നു. വനംവകുപ്പിന്‍റെ അധീനതയിലുള്ള എച്ച്എംടിയിലെ സംരക്ഷിതവനഭൂമിയിൽ നിന്നാണ് 100 ലേറെ മരങ്ങൾ വെട്ടിമാറ്റിയത്. മരങ്ങൾ വെട്ടി നശിപ്പിച്ചതിന്‍റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് പുറത്ത് വിട്ടിരുന്നു.

മന്ത്രി ഈശ്വർ ഖണ്ഡ്രെ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. കൂടാതെ സിനിമാ നിർമാതാക്കളോട് അടിയന്തരമായി വിശദീകരണം തേടിയതായും മന്ത്രി വ്യക്തമാക്കി. എന്നാൽ മരങ്ങൾ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിർമാണക്കമ്പനി കെവിഎൻ പ്രൊഡക്ഷൻസ് രംഗത്തെത്തിയിട്ടുണ്ട്. വനംവകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും നിർമാതാവായ സുപ്രീത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *