കഴിഞ്ഞ മാർച്ച് 27 നു മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു…നിരവധി നദികളാൽ സമ്പന്നമായ, മലിനീകരണ തോത് വളരെ കുറഞ്ഞ, പ്രകൃതിഭംഗിയുള്ള നാടാണ് കേരളം. മറ്റിടങ്ങളിൽ കേട്ടുകൊണ്ടിരിക്കുന്ന പോലുള്ള വെള്ളത്തിന്റെയോ ശുദ്ധവായുവിന്റെയോ കാര്യത്തിലുള്ള പ്രതിസന്ധി നമ്മുടെ കേരളത്തിൽ ഒരിക്കലും ഉണ്ടാകാറുമില്ല. അതുകൊണ്ടുതന്നെ ബംഗളുരുവിലെ ജലക്ഷാമം പരിഹരിക്കാൻ ഗ്രീൻ പോട്ടോക്കോൾ പാലിക്കുന്ന ഐ ടി കമ്പനികളെ വളർന്നുവരുന്ന ഐ.ടി/ടെക് കേന്ദ്രമായ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നായിരുന്നു മന്ത്രി പി രാജീവിന്റെ പോസ്റ്റ്. എന്നാൽ ഒരിക്കലും വെള്ളത്തിന്റെ പ്രതിസന്ധി ഉണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞ അതെ കേരളത്തിൽ തന്നെയാണ് കഴിഞ്ഞ നാലു ദിവസമായി വെള്ളത്തിനായി നെട്ടോട്ടമോടുന്നത്.
അതും ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ പോലും വെള്ളം കിട്ടാത്ത അവസ്ഥയായിരുന്നു. എന്നാൽ പതിവുപോലെ മുഖ്യനെയും പരിവാരങ്ങളെയും വെള്ളം കിട്ടാതായതിന്റെ പിറ്റേന്ന് മുതൽ സെക്രട്ടറിയേറ്റിൽ കാണാതായി. ഒടുവിൽ ജനരോഷം ശക്തമായതോടെ മേയർ ആര്യ രാജേന്ദ്രൻ തന്നെ രംഗത്തെത്തി. റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് മുടങ്ങിയ പൈപ്പ്ലൈനിന്റെ പ്രവർത്തികൾ പൂർത്തിയാക്കി പമ്പിംഗ് പുനരാരംഭിച്ചു. പമ്പിംഗ് ആരംഭിച്ചാലും എല്ലാ പ്രദേശങ്ങളിലും വെള്ളമെത്തുന്നത് വരെ നഗരസഭയുടെ ടാങ്കറുകളിലൂടെയുള്ള ജലവിതരണം തുടരുന്നതാണ്. എന്നായിരുന്നു മേയറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എന്നാൽ അതിനു താഴെയും മേയർക്ക് പൊങ്കാലയായിരുന്നു. അതിലൊരു പോസ്റ്റ് ഇപ്രകാരമാണ്..കഴിവില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ് തിരുവനന്തപുരം മേയറുടെ രണ്ട് ദിവസങ്ങളിലെ തുടരേയുള്ള പോസ്റ്റുകൾ വഴി വ്യക്തമാകുന്നത്. നാട്ടുകാർക്ക് വെള്ളം കിട്ടുന്നില്ല, എന്നാൽ അതിന് ഉത്തരവാദി റെയിൽവേ ആണെന്ന് വരുത്തി തീർക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഇവിടെ റെയിൽവേ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്, ബദൽ സംവിധാനം ഒരുക്കി ജനങ്ങളുടെ കയ്യടി നേടാമെന്നിരിക്കെ റെയിൽവേയെ പഴിചാരി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് പോലെയാണ് മേയർടെ പല പോസ്റ്റുകളും. ഇതിലും നല്ലത് മേയർ സ്ഥാനം റെയിൽവേക്ക് കൊടുക്കുന്നതാണ് എന്നാണ്.
കൂടാതെ, ഓണക്കിറ്റിൽ മിനറൽ വാട്ടർ കൂടി വെക്കണേ , ശശി തരൂർ MP : ഞാൻ ഫേസ്ബുക്കിൽ വെള്ളത്തിന്റെ chemical formula പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇതിൽ കൂടുതൽ എന്ത് വേണം. ആര്യ mayor: സ്ത്രീകൾക്ക് വെള്ളം കിട്ടാൻ ഒരു പാവപെട്ട ജീവനക്കാരന്റെ പണി കളഞ്ഞിട്ടുണ്ട്. ശിവൻകുട്ടി (MLA/മന്ത്രി): ഒരു കസേര തള്ളി താഴെ ഇട്ടിട്ടു. മുണ്ടു മടക്കി കുത്തി വാട്ടർ പൈപ്പിന്റെ മുകളിലൂടെ നടന്നു. തിരുവനന്തുപുരത്തു കാരുടെ ഭാഗ്യം എന്നിങ്ങനെ കമന്റുകൾ നീളുകയാണ്. എന്തായാലും നാലുദിവസം തലസ്ഥാന നഗരത്തിന് കുടിവെള്ളം മുട്ടിയതിൽ പ്രതിഷേധം ശക്തമാണ്. കുടിവെള്ളം മുടങ്ങി അഞ്ചാം ദിവസമാണ് വെള്ളം എത്തിത്തുടങ്ങിയിരിക്കുന്നത്. അത് ഭാഗീകമായി. എന്നാൽ ഇങ്ങനെ പൊട്ടിപൊളിഞ്ഞ റോഡും കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടുന്ന നാട്ടിലാണ് പി രാജീവ് നമ്പർ വൺ എന്ന് പറഞ്ഞു ഐ ടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച് നാണം കെടുത്തുന്നത്.