പുതിയ ഇലക്ട്രിക് ഫോർ വീലർ ഇന്ത്യൻ വാഹന വിപണിയിൽ എത്തിക്കാൻ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് (എംഎൽഎംഎംഎൽ). കമ്പനിയുടെ പുതിയ ഇലക്ട്രിക് ഫോർ വീലറായ ‘ഇ-സിഇഒ’ യുടെ ടീസർ പുറത്തിറക്കി. ഈ പേര് “സീറോ എമിഷൻ ഓപ്‌ഷൻ” എന്നതാണ് അർത്ഥമാക്കുന്നത്.
പരിസ്ഥിതി സൗഹൃദ കാഴ്ചപ്പാടാണ് പുതിയ വാഹനത്തിലൂടെ മഹീന്ദ്ര മുന്നോട്ട് വെക്കുന്നത്. ‘e-ZEO’ പരമ്പരാഗത ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് (SCV-കൾ) ശക്തമായ ഒരു ഇലക്ട്രിക് ബദലാകാനാണ് ലക്ഷ്യമിടുന്നത്. സുസ്ഥിര മൊബിലിറ്റിക്ക് വേണ്ടിയുള്ള ആഗോള ശ്രമങ്ങളെ ആഘോഷിക്കാനുള്ള ഒരു മാർഗമായി സെപ്തംബർ 9, ലോക ഇവി ദിനത്തിലാണ് മഹീന്ദ്ര ‘e-ZEO’ വെളിപ്പെടുത്തിയത്.
വാണിജ്യ ഉപയോഗത്തിനായി ഇലക്ട്രിക് ഫോർ വീലർ സെഗ്‌മെൻ്റിലേക്കുള്ള മഹീന്ദ്രയുടെ ധീരമായ ചുവടുവെപ്പിനെ അടയാളപ്പെടുത്തിക്കൊണ്ട് ‘e-ZEO’ 2024 ഒക്ടോബർ 3-ന് ഔദ്യോഗികമായി നിരത്തിലെത്തും. ഒറ്റ ചാർജിൽ ഏകദേശം 200 കിലോമീറ്റർ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നു.