സിഡ്നി: പാലാക്കാരന്‍ ജിന്‍സണ്‍ ചാള്‍സിന്‍റെ സത്യപ്രതിജ്ഞ നാളെ. പാലാ മൂന്നിലവ് സ്വദേശിയായ ജിൻസണ്‍ ആന്‍റോ ചാള്‍സ് ആണ്, നോർത്തേണ്‍ ടെറിട്ടറി പാർലമെന്‍റിലെ മന്ത്രിയായത്.
കലാ- സാംസ്കാരികം, യുവജനക്ഷേമം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ ആണ് ജിൻസണ്‍ ചാള്‍സിന് ലഭിച്ചത്. നാളെയാണ് സത്യപ്രതിജ്ഞ.ഒരു ഇന്ത്യാക്കാരൻ ആദ്യമായാണ് ആസ്ത്രേലിയയില്‍ മന്ത്രിയാകുന്നത്. പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയുടെ സഹോദര പുത്രനാണ് ജിൻസണ്‍.
നഴ്സിങ് ജോലിക്കായി 2011ല്‍ ആസ്ത്രേലിയയില്‍ എത്തിയ ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിന്‍റെ ടോപ് എൻഡ് മെന്‍റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്സിറ്റിയില്‍ ലക്ചറായും സേവനമനുഷ്ഠിക്കുന്നുണ്ട്.