KeralaNewsPolitics

സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കള്ളക്കടത്ത് പങ്ക് വയ്ക്കുന്നതിലെ തർക്കം ; സർക്കാരിനെതിരെ കെ സുരേന്ദ്രൻ

കോട്ടയം : സിപിഎമ്മിൽ കൊട്ടാര വിപ്ലവം നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്‍. പിവി അന്‍വറിന്‍റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം. ഇപ്പോൾ നടക്കുന്നത് കള്ളക്കടത്ത് പങ്ക് വയ്ക്കുന്നതിലെ തർക്കമാണ്. സ്വർണ കള്ളക്കടത്തുകാരെ പോലീസ് സഹായിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറയുന്നു.

അതേസമയം, എല്ലാ ആരോപണങ്ങളും എത്തുന്നത് മുഖ്യമന്ത്രിയിലേക്കാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞപ്പോൾ അൻവർ ആരാണ് എന്ന ചോദ്യത്തിലേക്കാണ് സിപിഎം എത്തിയത്. സിപിഎമ്മിന് ഇക്കാര്യത്തിൽ ഒരു ആത്മാർത്ഥയും ഇല്ലെന്നും ശക്തമായ നടപടി വേണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *