
അർജുന്റെ ഈ മാറ്റത്തിന്റെ ക്രെഡിറ്റ് ശ്രീതുവിന് തന്നെ !
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ജോഡിയാണ് അർജുനും ശ്രീതുവും. തുടക്കത്തിൽ ഇരുവരും തമ്മിൽ അങ്ങനെ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മത്സരം പകുതിയായതോടെയാണ് ഇരുവരുടെയും സൗഹൃദം ആളുകൾ ചർച്ച വിഷയമാക്കുന്നത്. ഇരുവരുടെയും സൗഹൃദത്തിന് ആരാധകർ ഒരു പേരും നൽകി. ശ്രീജുൻ. ഇപ്പോഴിതാ, ബിഗ് ബോസ് കഴിഞ്ഞ് മാസങ്ങൾ ആയെങ്കിലും അർജുനും ശ്രീതുവും തന്നെയാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. കാരണം ഇരുവരും പ്രണയത്തിലാണോ എന്ന സംശയം ആരാധകർക്കുമുണ്ട്. എന്നാൽ തങ്ങൾ സുഹൃത്തുക്കളാണ് എന്നാണ് ഇരുവരും പറയുന്നത്. അതേസമയം, അർജുനുമായുള്ള സൗഹൃദം ഇഷ്ടമല്ലെന്ന് ശ്രീതുവിന്റെ അമ്മ ബിഗ് ബോസിനകത്ത് വച്ച് തന്നെ ശ്രീതുവിന് സൂചന നൽകിയിരുന്നുവെങ്കിലും ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ സൗഹൃദം ശക്തമാകുന്നത് എന്നതും ഇതിനോടൊപ്പം ചേർത്ത് വായിക്കണം.
ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പ് മുഴുവൻ ഇരുവരും ഒരുമിച്ചെത്തുന്ന വിഡിയോസിനായാണ്. എന്തായാലും അർജുൻ – ശ്രീതു ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ ഏഷ്യാനെറ്റ് പങ്കുവച്ചിരിക്കുന്നത്. ഇനി അഞ്ച് ദിവസം എന്ന് പറഞ്ഞ് ഏഷ്യാനെറ്റ് കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിൽ അർജുനും ശ്രീതുവും ചെയ്യുന്ന ഡാൻസിന്റെ പ്രോമോ ആയിരുന്നു അത്. പ്രോമോ വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തിട്ടുണ്ട്. ഡാൻസ് ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞ അർജുൻ നന്നായി ഡാൻസ് ചെയ്യുന്നു എന്നാണ് ആരാധകർ പറയുന്നത്.
കൂടാതെ, അതിന്റെ ക്രെഡിറ്റ് ശ്രീതുവിനാണെന്നാണ് കമന്റുകൾ. ഏറ്റവും കംഫർട്ടബൾ ആയ ആൾ ഡാൻസ് ടീച്ചറും ഡാൻസ് പാർട്നറും ആകുമ്പോൾ ഡാൻസ് കളിക്കാൻ അറിയാത്ത ആളും കളിക്കും, ഓ എന്റെ ദൈവമേ, എനിക്ക് അർജുനിൽ നിന്ന് കണ്ണെടുക്കാൻ പറ്റുന്നില്ല….. എന്തൊരു അവിശ്വസനീയമായ മാറ്റം ബ്രോ……. അർജുന്റെ ഭാവവും, ഗ്രേസും വേറെ ലെവൽ….. ശ്രീതു ക്ഷമിക്കണം … ഇത്തവണ എനിക്ക് അർജുനല്ലാതെ മറ്റാരെയും കാണാൻ കഴിഞ്ഞില്ല….. അവനാണ് സ്റ്റേജ് മെത്തം, ഡാൻസ് അറിയാത്ത എന്റെ അണ്ണൻ ഇത്രേം മനോഹരമായി ഡാൻസ് കളിക്കുന്നത് അണ്ണന്റെ ഡെഡിക്കേഷൻ കൊണ്ടാണ് ആദ്യ ചുവട് മുതൽ കട്ടക്ക് കൂടെ നിന്ന സ്വന്തം ശ്രീതു അക്കയും അഭിനന്ദനം അർഹിക്കുന്നുണ്ട്. ഇനിയും ഒരുപാട് ആട്ടങ്ങൾ കാണാൻ ഭാഗ്യം ഉണ്ടാകട്ടെ, എന്നും ഒരുമിച്ച് ഉണ്ടാവട്ടേ എന്നാണ് ആരാധകരുടെ കമന്റുകൾ.
കൂടാതെ, അർജുനും ശ്രീതുവും തമ്മിലുള്ള മറ്റു ചില തമാശ നിറഞ്ഞ വിഡിയോകളും ഏഷ്യാനെറ്റ് പുറത്തു വിട്ടിട്ടുണ്ട്. വിഡിയോയിലെല്ലാം അർജുനെ കണ്ണെടുക്കാതെ നോക്കുന്ന ശ്രീതുവിനെ നമുക്ക് കാണാം. ബിഗ് ബോസ്സിൽ അണ്ണനാണ് അക്കയെ ഈ നോട്ടം നോക്കിയിരുന്നത്. ഇപ്പോൾ തിരിച്ചായല്ലോ എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും അർജുനെയും ശ്രീതുവിനെയും ഒരുമിച്ച് കാണാൻ സാധിക്കുന്ന സന്തോഷത്തിലാണ് ആരാധകർ.