
Kerala Government News
ജീവനക്കാർക്ക് നഷ്ടപ്പെട്ടത് 510 ദിവസത്തെ ശമ്പളം
ജീവനക്കാർക്ക് നഷ്ടപ്പെട്ടത് 510 ദിവസത്തെ ശമ്പളം. പിണറായി സർക്കാരിന്റെ കാലത്ത് ജീവനക്കാർക്ക് 510 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുക നഷ്ടപ്പെട്ടെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ.
18 ശതമാനം ക്ഷാമബത്ത നിഷേധിച്ചതിലൂടെ 115 ദിവസത്തേയും, ഡി.എക്ക് മുൻ കാല പ്രാബല്യം നൽകാതെ 93 ദിവസത്തേയും, കിട്ടിയ ക്ഷാമബത്തയിൽ കവർന്നത് 70 ദിവസത്തേയും, ശമ്പള പരിഷ്കരണ കുടിശിക കൊടുക്കാതെ 52 ദിവസത്തേയും , ലീവ് സറണ്ടർ നിരസിച്ചതിലൂടെ 180 ദിവസത്തേയും ശമ്പളമാണ് ജീവനക്കാർക്ക് ഇക്കാലയളവിൽ നഷ്ടപ്പെട്ടത്.
510 ദിവസത്തെ ശമ്പളം തടഞ്ഞ സർക്കാർ നിലപാടിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നാളെ പ്രതിഷേധ കാൻവാസ് സംഘടിപ്പിക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിൽ വച്ച് നടക്കുന്ന പ്രതിഷേധ കാൻവാസ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.