അൻവറിനെതിരെ 5 കോടിയുടെ നഷ്ടപരിഹാരം ചോദിച്ച് വിനു വി. ജോൺ

അൻവർ ഞായറാഴ്ച വാർത്താസമ്മേളനത്തിനിടെ വിനു വി ജോണിനെതിരെ ഉന്നയിച്ച ആരോപണം പിൻവലിക്കണമെന്ന് ആവശ്യം

vinu v john and pv anwar

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎ ഉന്നയിച്ച വ്യാജ ആരോപണത്തിന് എതിരെ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ വക്കീൽ നോട്ടീസ് അയച്ചു. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ഹൈക്കോടതി അഭിഭാഷകൻ വി.വി നന്ദഗോപാൽ നമ്പ്യാർ മുഖേനയാണ് അൻവറിനു വക്കീൽ നോട്ടീസ് അയച്ചത്.

എം എൽ എ പി.വി. അൻവർ ഞായറാഴ്ച വാർത്താസമ്മേളനത്തിനിടെ വിനു വി ജോണിനെതിരെ ഉന്നയിച്ച അടിസ്ഥാന രഹിതവും അപകീർത്തികരവും ആയ ആരോപണം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. മാപ്പ് പറയാത്ത പക്ഷം തുടർ നിയമ നടപടിക്ക് നിർബന്ധിതരാകുമെന്നും നോട്ടീസിൽ സൂചിപ്പിക്കുന്നു. ഭാരതീയ ന്യായ സംഹിതയിൽ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിന് എതിരായ 356-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റമാണ് അൻവർ ഉന്നയിച്ച വ്യാജ ആരോപണം. ഇത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്.

കെട്ടിച്ചമച്ച കാര്യങ്ങൾ അൻവർ പ്രചരിപ്പിക്കുന്നതിനു പിന്നിൽ പ്രത്യേക അജണ്ടയും ഗൂഢാലോചനയും ഉണ്ട്. ഉത്തരവാദപ്പെട്ട മാധ്യമം എന്ന നിലയിൽ അൻവറിൻറെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പല തവണ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ വ്യാജ ആരോപണം.

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ സത്യം ജനങ്ങളെ അറിയിക്കുന്ന വ്യക്തിയെ യാഥാർഥ്യത്തിന്റെ കണികപോലും ഇല്ലാത്ത കഥയിലൂടെ ഹനിക്കാനാണ് അൻവറിന്റെ ഉദ്ദേശം. കേരളത്തിലെ പ്രശസ്‌തനായ മാധ്യമ പ്രവർത്തകനെ സ്വഭാവഹത്യ നടത്താനുള്ള ശ്രമം ആണ് അൻവർ നടത്തിയത് എന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി. മുപ്പതു ദിവസത്തിനകം നിരുപാധികം മാപ്പപേക്ഷ നടത്തി നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ തുടർ നിയമ നടപടികളിലേക്ക് കടക്കുമെന്നാണ് നോട്ടിസിലെ മുന്നറിയിപ്പ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments