പ്രേം കുമാർ ചലച്ചിത്ര അക്കാദമി ചെയർമാൻ

രഞ്ജിത് രാജിവച്ച ഒഴിവിലാണു പ്രേംകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കുന്നത്.

Premkumar Chalathitra Academy chairman
പ്രേംകുമാർ

ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതല നടന്‍ പ്രേം കുമാറിന്. നിലവിൽ അക്കാദമി വൈസ് ചെയർമാനാണ് പ്രേം കുമാർ. രഞ്ജിത് രാജിവച്ച ഒഴിവിലാണു പ്രേംകുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കുന്നത്.

മുതിർന്ന സംവിധായകൻ ഷാജി എൻ. കരുണിൻ്റെ് പേര് അക്കാദമി ചെയർമാൻ സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. ഇതിനുപിന്നാലെയാണു പ്രേംകുമാറിന് അക്കാദമി ചെയർമാൻ്റെ് താൽക്കാലിക ചുമതല നൽകി സർക്കാർ പ്രശ്ന പരിഹാരം കണ്ടെത്തിയത്.

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം, സിനിമ കോൺക്ലേവ്, ഐഎഫ്എഫ്കെ ഉൾപ്പെടെയുള്ള ദൗത്യങ്ങളാണ് പ്രേംകുമാറിനുള്ളത്. ഇതാദ്യമായാണ് സംവിധായകൻ അല്ലാത്തൊരാൾ ചെയർമാൻ ആകുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments