ക്ഷാമബത്ത കുടിശിക പി.എഫിൽ നിന്ന് പിൻവലിക്കുന്നതിന് കെ.എൻ. ബാലഗോപാലിന്റെ വിലക്ക്

ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.ജിക്ക് കത്ത്നൽകി

തിരുവനന്തപുരം: തോമസ് ഐസക്കിന്റെ കാലത്ത് അനുവദിച്ച ക്ഷാമബത്ത കുടിശിക പി.എഫിൽ നിന്ന് പിൻവലിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കാലാവധി പൂർത്തിയായെങ്കിലും ജീവനക്കാർക്ക് പണം നൽകരുതെന്ന് അക്കൗണ്ടന്റ് ജനറലിന് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി കത്ത് നൽകി.

തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് 2021 ഫെബ്രുവരിയിലാണ് ജീവനക്കാർക്ക് കുടിശികയായി കിടന്ന ഡി.എയിൽ 4 ശതമാനം അനുവദിച്ചത്. 2019 ജനുവരി 1 മുതൽ 3 ശതമാനവും ജൂലൈ 1 മുതൽ 5 ശതമാനവും 2020 ജനുവരി 1 മുതൽ 4 ശതമാനവും ജൂലൈ 1 മുതൽ 4 ശതമാനവും ആയിരുന്നു ക്ഷാമബത്ത വർധന.

ക്ഷാമബത്ത കുടിശിക ഐസക്ക് പ്രഖ്യാപിച്ചെങ്കിലും പണമായി നൽകിയിരുന്നില്ല. പകരം പി.എഫിൽ ലയിപ്പിച്ചു. ലയിപ്പിച്ച ഓരോ ഗന്ധുവും യഥാക്രമം 2023 ഏപ്രിൽ 1 , സെപ്റ്റംബർ 1, 2024 ഏപ്രിൽ 1 , സെപ്റ്റംബർ 1 എന്നീ തീയതികളിൽ പിൻവലിക്കാം എന്ന് തോമസ് ഐസക്ക് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഐസക്ക് മാറി ബാലഗോപാൽ ധനമന്ത്രി കസേരയിൽ എത്തിയതോടെ കാലാവധി പൂർത്തിയായിട്ടും ഐസക്ക് വാഗ്ദാനം ചെയ്ത 3 ഗഡുക്കളും പിൻവലിക്കാൻ അനുവദിച്ചില്ല. നാലാം ഗഡു ഇന്നു മുതൽ പിൻവലിക്കാം എന്നായിരുന്നു ഐസക്കിന്റെ വാഗ്ദാനം. അതോടൊപ്പം പഴയ 3 ഗഡുക്കളും ലഭിക്കും എന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ.

ജീവനക്കാരുടെ തടഞ്ഞ് വച്ച ആനുകൂല്യങ്ങൾ സമയ ബന്ധിതമായി അനുവദിക്കും എന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രസ്താവന നടത്തിയതിന്റെ വെളിച്ചത്തിൽ ഇതെല്ലാം ലഭിക്കുമെന്ന ജീവനക്കാരുടെ പ്രതീക്ഷകൾക്കാണ് ബാലഗോപാൽ പാര വച്ചത്. 16 ശതമാനം ക്ഷാമബത്ത കുടിശികയാണ് പി.എഫിൽ നിന്ന് പിൻവലിക്കാൻ അർഹതയുണ്ടായിട്ടും ബാലഗോപാൽ തടഞ്ഞ് വച്ചത്.

നിലവിൽ 22 ശതമാനം ഡി.എ ബാലഗോപാൽ തടഞ്ഞ് വച്ചിരിക്കുകയാണ്. അതിനോടൊപ്പമാണ് പഴയ 16 ശതമാനം ക്ഷാമബത്ത പിൻവലിക്കൽ തടഞ്ഞ് വച്ചിരിക്കുന്നതും. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി ചൂണ്ടി കാണിച്ചിരിക്കുന്നത്. ഇനി ഒരു ഉത്തരവ് ഇറക്കുന്നതുവരെ കുടിശിക പിൻവലിക്കാൻ അനുവദിക്കരുതെന്നാണ് ധന പ്രിൻസിപ്പൽ സെക്രട്ടറിയുടെകത്ത്.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments