തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടയെ കുത്തിക്കൊന്നു. ബീമാപള്ളി കടപ്പുറത്താണ് സംഭവം. ഷിബിലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്.
ഷിബിലിയുടെ സുഹൃത്തുക്കളായ ഇനാസ്, ഇനാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കൊലപാതകം നടത്തിയെന്ന് പോലീസ് പറഞ്ഞു. ക്രിമിനൽ കേസ് പ്രതിയാണ് കൊല്ലപ്പെട്ട ഷിബിലി. ഇന്നലെ രാത്രി ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. തർക്കത്തിന് ശേഷം പിരിഞ്ഞു പോയ ഇവർ 12 മണിയോടെ തിരിച്ചെത്തി ഷിബിലിയെ ആക്രമിക്കുകയായിരുന്നു.
കടൽത്തീരത്തോട് ചേർന്നാണ് മൃതദ്ദേഹം കണ്ടെത്തിയത്. പോലീസിൻറെ ഗുണ്ടാ പട്ടികയിലുള്ളയാളാണ് ഷിബിലി. ഇന്നലെ രാത്രിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് തലസ്ഥാനത്ത് ഗുണ്ടാ സംഘ തലവനായ വെട്ടുകത്തി ജോയ് കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ ജോയി ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ചത്. വെട്ടേറ്റ് മൂന്ന് മണിക്കൂറോളം റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന ജോയിയെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്.