
എംപിമാരുടെ ശമ്പളവും പെൻഷനും വർധിപ്പിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ശമ്പളം, ദിവസ അലവൻസ്, പെൻഷൻ, അധിക പെൻഷൻ എന്നിവ വർധിപ്പിച്ചുകൊണ്ടാണ് ഉത്തരവ്. എം പിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1.24 ലക്ഷമായും ദിവസ അലവൻസ് 2000 രൂപയിൽ നിന്ന് 2,500 രൂപയായും ഉയർത്തി. (24% hike in the salaries of Members of Parliament with effect from April 1)
പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയായും പരിഷ്കരിച്ചു. ഓരോ വർഷത്തിനുമുള്ള സർവീസിന് അനുസരിച്ച് ലഭിക്കുന്ന അധിക പെൻഷൻ 2000 രൂപയില്‍ നിന്ന് 2500 രൂപയാക്കി. 2023 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ്.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് എംപിമാരുടെ ശമ്പളം, അലവൻസുകൾ, പെൻഷനുകൾ എന്നിവയിൽ പരിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ശമ്പള പരിഷ്കരണം 2018 ഏപ്രിലിലാണ് പ്രഖ്യാപിച്ചിരുന്നത്.
2018 ലെ പരിഷ്കരണത്തിൽ പ്രഖ്യാപിച്ച ഒരു എംപിയുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 1,00,000 രൂപയായിരുന്നു. പണപ്പെരുപ്പ നിരക്കിനും വർധിച്ചുവരുന്ന ജീവിതച്ചെലവിനും അനുസൃതമായാണ് ഈ തുക നിശ്ചയിക്കുന്നത്.