തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ എണ്ണത്തോണി ചികിത്സ തുടരുന്നതിനാല്‍ ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരുമായുള്ള യോഗം മാറ്റിവെച്ചു. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ അസൗകര്യം ചൂണ്ടികാട്ടി യോഗം മാറ്റിവെച്ചത്.
ആഗസ്റ്റ് 8 രാവിലെ 10.30 നാണ് മുഖ്യമന്ത്രി യോഗത്തിൻ്റെ അടുത്ത തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. കളക്ടർമാർക്ക് താഴെയുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചത്. സബ് കളക്ടർ റാങ്കിലുള്ള ഇവർ ഫീൽഡ് ഓഫിസർമാരാണ്. ജനങ്ങളുമായി നേരിട്ട് ബന്ധമുള്ളവർ.
വസ്തു തരം തിരിവ് മുതൽ വയോജന പ്രശ്നങ്ങൾ വരെ കൈകാര്യം ചെയ്യുന്നവർ. അതുകൊണ്ട് തന്നെ ജനങ്ങളുമായി നിരന്തര സമ്പർക്കത്തിലുള്ളവ ഇവരുടെ മീറ്റിംഗ് മുഖ്യമന്ത്രി അടിക്കടി മാറ്റി വയ്ക്കുന്നത് ജനദ്രോഹമെന്ന് പറയാതെ വയ്യ. മീറ്റിംഗ് തീയതിയുടെ തലേന്ന് തന്നെ വടക്കൻ ജില്ലയിൽ നിന്ന് പലരും ട്രെയിൻ പിടിക്കും.
വരുന്ന വഴി ആയിരിക്കും മീറ്റിംഗ് മാറ്റി വയ്ക്കുന്നത്. രണ്ട് ദിവസം ജനങ്ങളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഇതു മൂലം സാധിക്കാതെ വരും. അതുകൊണ്ട് തന്നെ ഉറപ്പുള്ള ഒരു തീയതി അവർക്ക് കൊടുക്കുക എന്നതാണ് കരണീയം. ഐ എ എസ് ഉദ്യോഗസ്ഥർക്ക് യാത്രയുടെ ബുദ്ധിമുട്ട് എങ്കിൽ ജനത്തിന് കാര്യം സാധിക്കാൻ വീണ്ടും ദിവസങ്ങൾ കാത്തിരിക്കണം.
Read More: