FinanceKerala Government News

കുടിശിക തീര്‍ക്കാന്‍ കെ.എന്‍. ബാലഗോപാലിന്റെ പ്ലാന്‍ ബി! പദ്ധതികള്‍ വെട്ടിക്കുറയ്ക്കും!

തിരുവനന്തപുരം: ജനവികാരം അപ്പാടെ സര്‍ക്കാരിനെതിരായതോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച കുടിശിക നിവാരണത്തിന് തുക കണ്ടെത്താനായി ധനവകുപ്പ് ആലോചനകള്‍ തുടങ്ങി. ബജറ്റില്‍ കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വെട്ടിക്കുറച്ച് ആ പണം കുടിശിക തീര്‍ക്കാന്‍ ഉപയോഗിക്കാനാണ് നീക്കം. ബജറ്റ് അവതരിപ്പിച്ച വേളയില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ സഹായത്തില്‍ അധിഷ്ടിതമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്.

അതുണ്ടായില്ലെങ്കില്‍ ഒരു പ്ലാന്‍ ബി ഉണ്ടാകുമെന്നും കെ.എന്‍. ബാലഗോപാല്‍ അറിയിച്ചിരുന്നു. ആ പ്ലാന്‍ ബിയാണ് പദ്ധതി വെട്ടിക്കുറയ്ക്കല്‍ എന്നാണ് വ്യക്തമാകുന്നത്. പദ്ധതികള്‍ നിര്‍ത്തലാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നതു വഴി ലാഭിക്കുന്ന പണം ക്ഷേമപെന്‍ഷനും ഡിഎ കുടിശികയും അടക്കമുള്ളവ വിതരണം ചെയ്യാന്‍ ഉപയോഗിക്കും.

ഇതോടെ, സംസ്ഥാനം വികസിനമില്ലാത്ത സ്തംഭനാവസ്ഥയിലാകുമെന്ന് ഉറപ്പാണ്. എന്നാല്‍, കുടിശിക കൊടുത്താല്‍ ജനം കൂടെ നില്‍ക്കുമെന്ന ധാരണയിലാണ് സംസ്ഥാന സര്‍ക്കാരും അവരുടെ ധനമാനേജ്‌മെന്റ് വിദഗ്ധ സംഘവും. കേന്ദ്രത്തെ കുറ്റപ്പെടുത്തി പ്രചാരണം നടത്തിയിട്ടും ജനങ്ങള്‍ക്ക് മനസ്സിലാകാതെ വന്നതോടെ കീഴടങ്ങല്‍ പ്രഖ്യാപിച്ച് വെറുതെയിരിക്കാനാണ് പിണറായി വിജയന്റെ ബുദ്ധിപരമായ ഉപദേശം.

കേന്ദ്ര നടപടികള്‍ കാരണമുണ്ടായ സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി വിഹിതത്തില്‍ ക്രമീകരണം വരുത്താന്‍ വരുത്താന്‍ മന്ത്രിസഭയാണു തീരുമാനമെടുത്തത്.

ഇതിനായി ധന, റവന്യു, വ്യവസായ, ജലവി ഭവ, ഊര്‍ജ, വനം, തദ്ദേശ വകുപ്പു മന്ത്രിമാരടങ്ങുന്ന ഉപസമിതി രൂപീകരിച്ചു. തുടരുന്ന പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വര്‍ക്കിങ് ഗ്രൂപ്പ് അനുമതി നല്‍കും മുന്‍പ് അനിവാര്യത പരിശോധിച്ച് ശുപാര്‍ശ നല്‍കാന്‍ ചീഫ് സെക്രട്ടറി, ധന, ആസൂത്രണ വകുപ്പ് സെക്രട്ടറിമാര്‍, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരുടെ കമ്മിറ്റിയും രൂപീകരിക്കും.

വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അനന്തമായി പദ്ധതികള്‍ നീളുന്നതു പരിഹരിക്കാന്‍ ധന, നിയമ, റവന്യു മന്ത്രിമാരെ ഉള്‍പ്പെടുത്തി മറ്റൊരു ഉപ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഉപ സമിതി കൂടിയാലോചനകളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും. സ്മാര്‍ട് സിറ്റി ഉള്‍പ്പെടെയുള്ള പദ്ധതികളെക്കുറിച്ചും ജല ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടും വിവിധ വകുപ്പുകള്‍ തമ്മില്‍ പലവട്ടം തര്‍ക്കങ്ങള്‍ ഉടലെടുത്തത് ഇവ അനന്തമായി നീണ്ടുപോകാന്‍ ഇടയാക്കിയതിനെ തുടര്‍ന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *