പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കേണ്ട ജൂലൈ ഒന്നിന് ശമ്പള പരിഷ്കരണ കമ്മീഷനെ പോലും നിയമിക്കാതെ ജീവനക്കാരെ വഞ്ചിക്കുന്ന സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ ജി ഒ യു.

ജീവനക്കാരന്റെ അവകാശ സംരക്ഷണത്തിനായുള്ള അവസാനത്താണിയായ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ പോലും സമീപിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെയുള്ള ജീവനക്കാരുടെ സമരാഗ്നിയിൽ സർക്കാർ ഉരുകി തീരും എന്ന് കെ ജി ഒ യു സംസ്ഥാന സെക്രട്ടറി ഡോ ആർ രാജേഷ് അഭിപ്രായപ്പെട്ടു.

കെ ജി ഒ യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് നിസാമുദ്ദീൻ എ അധ്യക്ഷനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ് നൗഷാദ്, ഡോ ജി പി പത്മകുമാർ, ഡോ ആർ പ്രദീപ്, ബി എൽ ഷാജഹാൻ, ഡോ അരവിന്ദ്, എസ് ഒ ഷാജികുമാർ, പി സുരേഷ്, വിബിൻ വി, ഷിജു, അനിൽ കുമാർ, ഷിബു ഷൈൻ എന്നിവർ പ്രസംഗിച്ചു