ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ചു അപരാജിത കുതിപ്പ് നടത്തുകയാണ് ടീം ഇന്ത്യ. എന്നാൽ പ്രധാന ചോദ്യം ടീം ഇന്ത്യ ടി ട്വന്റി ലോകകപ്പ് നേടുമോ എന്നത് തന്നെയാണ്. പല അഭിപ്രായങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ എന്താണ് സത്യാവസ്ഥ? എന്തൊക്കെയാണ് സാധ്യതകൾ? ഇന്ത്യ നേരിടുന്ന വെല്ലുവിളി?

അന്തിമ ഇലവനിലെ പ്രശ്നങ്ങൾ ടീം ഇന്ത്യയെ ഇപ്പോഴും അലട്ടുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത് പരിഹരിക്കാത്തിടത്തോളം കാലം ലോകകപ്പ് ഇന്ത്യയ്ക്ക് നേടാൻ ആകുമോ എന്നത് ചോദ്യചിഹ്നമായി തന്നെ അവശേഷിക്കുന്നുണ്ട്.

ഓപ്പണിംഗ്

എക്സ്പീരിയൻസ്ഡ് ബാറ്റർമാരായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഫോം ഔട്ടാണ്. കോഹ്ലി 4 കളികളിൽ നിന്നു 29 റൺസ് (സ്ട്രൈക്ക് റേറ്റ് 87),രോഹിത് 4 കളികളിൽ നിന്നും 76 റൺസ്. ഇവർ ഔട്ട്‌ ആവുന്നതല്ല പ്രശ്നം, പവർ പ്ലെയിൽ പന്തുകൾ കൺസ്യും ചെയ്ത ശേഷം അത് മേക്കപ്പ് ചെയ്യാൻ സാധിക്കാതെ പുറകെ വരുന്നവരെ സമ്മർദ്ദത്തിലാക്കി മടങ്ങുന്ന രീതിയാണ്. വിരാട് കോഹ്ലി ഐപിഎല്ലിൽ ഓപ്പണർ ആയി എന്ന പരിഗണന വച്ചുകൊണ്ടാണ് ദേശീയ ടീമിൽ അദ്ദേഹത്തെ വെച്ച് ഓപ്പണിങ് പരീക്ഷണം നടത്തുന്നത്.

യശസ്വി ജെയ്സ്വാൾ

തുടർച്ചയായ മത്സരങ്ങളിൽ അദ്ദേഹം പരാജയപ്പെട്ടിട്ട് അക്കാര്യത്തിൽ ഒരു മാറ്റം ഉണ്ടായി കാണുന്നില്ല. മൂന്നാമനായി കളത്തിൽ ഇറങ്ങുകയും മികച്ച സ്കോർ കണ്ടെത്തുകയും ചെയ്യുന്ന വിരാട് കോകിലെ വെച്ച ഒരു പരീക്ഷണം എന്തിനാണ് ടീം ഇന്ത്യ നടത്തുന്നത് എന്ന കാര്യത്തിൽ ഉത്തരം ആയിട്ടില്ല. ജയസ്വാളിനെ പോലെ സ്പെഷ്യലിസ്റ്റ് ഓപ്പണർ ബാറ്റർ പുറത്തിരിക്കുകയാണ് എന്നത് ഓർമ്മവേണം.

വിരാട് കോഹ്ലി

ഓസ്ട്രേലിയ ഇംഗ്ലണ്ട് എന്നീ ടീമുകളെ പോലെ ഒരു ഓപ്പണർ ടി 20 ശൈലിയിൽ ബാറ്റ് വീശുകയും ഏകദിന ശൈലിയിൽ അദ്ദേഹത്തിന്റെ മികച്ച പിന്തുണ കൊടുക്കുകയും ചെയ്യുന്ന രീതി ടീം ഇന്ത്യയ്ക്ക് നിലവിലില്ല. അതുതന്നെയാണ് ഓപ്പൺ എങ്കിൽ ഇന്ത്യ സ്ഥിരമായി പരാജയപ്പെടുത്തുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യവും. ഇതേ രീതി നിലനിർത്തിക്കൊണ്ട് ഓസ്ട്രേലിയയോടെ ഇംഗ്ലണ്ടി നോടും ഒക്കെ ഇന്ത്യ ഏത് രീതിയിലായിരിക്കും കളിക്കുക എന്നത് കാത്തിരുന്നു തന്നെ കാണണം.

ശിവം ദുബെ. ടീമിലെ ഓൾറൗണ്ടർ

ശിവം ദുബൈ

ഏഴാമത്തെ ബൗളിംഗ് ഓപ്ഷൻ ആയിട്ടാണ് ദുബൈയെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ ലോകകപ്പിൽ പന്തെറിഞ്ഞത് ഒരൊറ്റ ഓവർ മാത്രവും. ഇക്കഴിഞ്ഞ ഐപിഎൽ ടൂർണമെന്റിലും ദുബൈ എറിഞ്ഞത് ഓരോവർ മാത്രം എന്നുള്ളത് ശ്രദ്ധേയമാണ്. നിർണ്ണായക ഘട്ടങ്ങളിൽ വിക്കറ്റ് വീഴ്ത്താൻ ദുബൈക്ക് കഴിവുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.
പക്ഷെ സ്ലോവർ ട്രാക്കുകളിൽ അയാളുടെ ശൈലിയിലുള്ള ഫുട് വർക് ഉപയോഗിക്കാത്ത സ്ട്രോക് പ്ലെ ബുദ്ധിമുട്ട് തന്നെയാണ്. സൂപ്പർ 8 ലും നോക്ക് ഔട്ടിലുമൊക്കെ ദുബേക്ക് പന്ത് കൊടുക്കുമെന്ന് കരുതാൻ ഒരു ന്യായവുമില്ല. പക്ഷെ 4 കളികൾ കൊണ്ട് കാര്യങ്ങൾ വ്യക്തമായിട്ടും മാറ്റം ഉണ്ടാവുന്നില്ല.

രവീന്ദ്ര ജഡേജ..

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ എന്ന താരത്തിന്റെ കഴിവിനെക്കുറിച്ച് ആർക്കും സംശയമില്ല. ഏത് പ്രതിസന്ധിഘട്ടത്തിലും ടീമിനെ തിരികെ കൊണ്ടുവരാനുള്ള കഴിവ് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലി തന്നെയാണ്. എന്നാൽ ഈ ഫോർമാറ്റിൽ രവീന്ദ്ര ജഡേജയുടെ ഇമ്പാക്ട് കുറയുന്നു എന്ന സംശയം ആരാധകർക്ക് തോന്നിയാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല. അക്സർ പട്ടേലും രവീന്ദ്ര ജഡേജയും അന്തിമ ഇലവനിൽ ഇടം നേടുമ്പോൾ രണ്ടുപേരും ചെയ്യുന്നത് ഒരേ കാര്യമാണ്. എന്നത് മാത്രവുമല്ല ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററി ഉൾപ്പെടുത്താനുള്ള അവസരം കൂടി ഇന്ത്യ കളയുകയാണ്. അക്സർ അല്ലെങ്കിൽ ജഡേജ എന്ന ഫോർമാറ്റിലേക്ക് ടീം ഇന്ത്യ എത്തുകയാണെങ്കിൽ അത് ടീമിനെ കുറച്ചുകൂടി ബലപ്പെടുത്തുകയും കൂടുതൽ മികവോടെ ബാറ്റിംഗിൽ ഇന്ത്യയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും.

പകരം ആര്? പരിഹാരം എന്ത്?

ഐപി യിൽ മികച്ച ഫോമിൽ കളിച്ച രണ്ടു താരങ്ങളാണ് മലയാളി താരം സഞ്ജു സാംസൺ ജെയ്‌സ്വാളും. ശിവംബഹിക്ക് പകരം ജയസ്വാളോ സഞ്ജുവോ ടീമിൽ എത്തുകയും ഇവരിൽ ഒരാൾ ഓപ്പൺ ചെയ്യുകയും ചെയ്താൽ, വിരാട് കോഹ്ലിക്ക് മൂന്നാമനായി തന്റെ സ്വതസിദ്ധമായ രീതിയിൽ കളിക്കാൻ സാധിക്കും. അത് ടീമിന് ഏറെ ഗുണകരമാവുകയും ചെയ്യും. അങ്ങനെയാണെങ്കിൽ മൂന്നാം സ്ഥാനം നഷ്ടമാകും. ബാറ്റിംഗ് ക്രമത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകുന്നു എന്ന് ചുരുക്കം.

ഇവിടെയൊരു പ്രശ്നമുള്ളത് കോഹ്ലി ഫസ്റ്റ് ഡൗണിലേക്ക് മാറി പന്ത് നമ്പർ നാലിലേക്ക് ഇറങ്ങുമ്പോൾ ഇന്ത്യയുടെ ഏറ്റവും മികച്ച ടി ട്വന്റി ബാറ്റർ അഞ്ചാമതായി പോകും എന്നുള്ളതാണ്. ഇത്തരമൊരു മാറ്റത്തിനു മടിച്ചു നിൽക്കുന്നതിനുള്ള പ്രധാന കാരണവും അതായിരിക്കും. ഒരുപക്ഷെ റിഷഭ് പന്ത് ഓപ്പൺ ചെയ്യുക എന്നതിനപ്പുറം ഒരു സൊല്യുഷൻ ഇക്കാര്യത്തിൽ വേറെയില്ല.

അങ്ങനെ വരുമ്പോൾ ദുബെക്ക് പകരം സഞ്ജു സാംസണെ മിഡിൽ ഓർഡറിൽ കളിപ്പിക്കാവുന്നതാണ്. ഇനി ജയ് സ്വാൾ ഓപ്പൺ ചെയ്യുന്നത് ഇന്ത്യൻ മധ്യനിരയുടെ മേലുള്ള സമ്മർദ്ദം കൂട്ടി ഇമ്പാക്ട് കുറയുന്ന സാഹചര്യത്തിലേക്ക് നയിക്കുമെങ്കിലും അതുമൊരു ഓപ്‌ഷനായി തന്നെ നിൽക്കുകയും ചെയ്യും. ദുബെയെ നിലനിർത്തി ജഡേജ റീ പ്ലെസ് ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. എന്തായാലും ദുബേ &ജഡേജ രണ്ടാളും റീ പ്ലെസ് ചെയ്യപ്പെടുന്നത് ബൗളിംഗ് ഓപ്‌ഷനുകൾ അഞ്ചാക്കി കുറയ്ക്കും എന്നുള്ളത് കൊണ്ട് ഒരാൾ മാത്രമേ പോകാൻ ചാൻസുള്ളൂ.

ബൌളിംഗ് ബാറ്റിംഗ് തകർന്ന മത്സരങ്ങളിൽ ബോളർമാരാണ് ടീം ഇന്ത്യയുടെ രക്ഷയ്ക്ക് എത്തിയത്. പല കളികളിലും ബുമ്രയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര രക്ഷക്കെത്തിയപ്പോൾ അവസാനത്തെ രണ്ടു കളികൾ രക്ഷപ്പെടുത്തിയത് സൂര്യകുമാർ യാദവാണ്. ചുരുക്കത്തിൽ ബാറ്റിംഗ് ഓർഡറും ബോളിംഗ് നിരയും സർവ്വ സജ്ജം ആകണം. ബോളിൻ നിര മെച്ചപ്പെടുമ്പോൾ ബാറ്റിംഗ് നിര പുറകിലോട്ട് പോകുന്ന കാഴ്ച പല മത്സരങ്ങളിലും കണ്ടതാണ്. ഇനി വരുന്ന മത്സരങ്ങളിൽ അതുണ്ടായാൽ ടീം ഇന്ത്യയുടെ കിരീട മോഹം സ്വപ്നമായി തന്നെ അവശേഷിക്കും. ബോളിംഗ്,ബാറ്റിംഗ് ഓർഡർ കൃത്യമാക്കി ടീം ബാലൻസ്ഡ് ആയിരിക്കണം. അല്ലെങ്കിൽ ഇന്ത്യക്ക് ആദ്യത്തെ നോക്ക് ഔട്ടിൽ തന്നെ മടങ്ങാവുന്നതാണ്..