അവശ്യസാധന വില റോക്കറ്റ് പോലെ കുതിക്കുമ്പോഴും വിപണിയിടപെടലിന് നടപടി സ്വീകരിക്കാതെ സർക്കാർ. വിലക്കയറ്റത്തിൽ സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സപ്ലൈകോയിൽ സാധനങ്ങൾക്ക് സാധനമില്ലായ്മ തുടരുകയാണ്.
13 അവശ്യസാധനങ്ങളുടെ വില വർധിപ്പിച്ചിട്ടും 98 ശതമാനം ഔട്ട്ലെറ്റിലും അഞ്ചു സബ്സിഡി ഇനങ്ങൾ മാത്രമാണുള്ളത്. ഇവയിൽ പലതും ഈ മാസത്തോടെ കഴിയും. പച്ചക്കറിക്കും മത്സ്യത്തിനും ചിക്കനും വില ഇരട്ടിച്ചതോടെ അടുക്കളക്കൊപ്പം മലയാളിയുടെ പോക്കറ്റും കത്തുകയാണ്.
സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരിയിൽ 13 സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചത്. 35 ശതമാനം സബ്സിഡി നൽകുന്ന തരത്തിലാണ് വില പുതുക്കിയത്. 90 ഔട്ട്ലെറ്റുകൾ കൂടി തുറന്നെങ്കിലും സബ്സിഡി സാധനങ്ങളില്ല. അവശ്യ സാധനങ്ങളുടെ വിലവർധന കാരണം ഹോട്ടൽ ഭക്ഷണങ്ങൾക്കും നിരക്ക് ഉയർന്നിട്ടുണ്ട്.
വിലക്കയറ്റം ഇങ്ങനെ:
ചെറിയ ഉള്ളി വില 20 ൽ നിന്ന് 86 ലേക്കാണ് ഒരാഴ്ച കൊണ്ട് വർദ്ധിച്ചത്. സവാള 36 ൽ നിന്ന് 46 ലേക്കും തക്കാളി 40 ൽ നിന്ന് 80 ലേക്കും വില വർദ്ധിച്ചു.