Cinema

ബിഗ് ബോസ് അവതാരകനാകാൻ വിജയ് സേതുപതി വാങ്ങുന്ന പ്രതിഫലം ഇത്രയാണ് ; കണ്ണുതള്ളി സോഷ്യൽ മീഡിയ

ബിഗ് ബോസ് തമിഴിന്റെ എട്ടാം സീസണിൽ ആര് അവതാരകനായി എത്തുമെന്ന കാര്യത്തിൽ സസ്പെൻസ് അവസാനിച്ചിരിക്കുകയാണ്. പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ തന്നെ വിജയ് സേതുപതിയാണ് കമല്‍ഹാസന് പകരം അവതാരകനായി എത്തുന്നത്. കഴിഞ്ഞ ദിവസം പുതിയ സീസണിന്റെ ആദ്യ പ്രമോ പുറത്തിറങ്ങിയിരുന്നു.

ഇപ്പോൾ വിജയ് സേതുപതിക്ക് ബിഗ് ബോസിൽ അവതാരകനായി എത്തുമ്പോൾ ലഭിക്കുന്ന പ്രതിഫലം എത്രയായിരിക്കുമെന്നാണ് ആരാധകർ ചർച്ച ചെയ്യുന്നത്. തമിഴ് ബിഗ് ബോസ് അവതരിപ്പിക്കാൻ കമൽഹാസൻ കഴിഞ്ഞ സീസണിൽ വാങ്ങിയത് 130 കോടിയാണെന്നാണ് വിവരം. എന്നാൽ ഉലകനായകന്‌റെ അത്ര പ്രതിഫലം ഇല്ലെങ്കിലും 50 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം, തമിഴ് ബിഗ് ബോസിന്റെ ഇതുവരെയുള്ള 7 സീസണുകളിലും കമൽഹാസൻ ആയിരുന്നു അവതാരകൻ. എന്നാൽ സിനിമ തിരക്കുകൾ കാരണം പുതിയ സീസൺ അവതരിപ്പിക്കാൻ തനിക്ക് സാധിക്കില്ലെന്ന് കമൽഹാസൻ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മറ്റ് പേരുകളിലേക്ക് ചർച്ച നീങ്ങിയത്. തുടക്കത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാര അവതാരകയായി എത്തിയേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ‘മക്കൾ സെൽവൻ’ വിജയ് സേതുപതിയിലേക്ക് ചർച്ചയെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *