National

മണിപ്പൂരില്‍ കേന്ദ്ര സേനയെ വിന്യസിക്കും

മണിപ്പൂര്‍; പ്രദേശത്ത് സ്ഥിതി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പോലും പരാജയപ്പെട്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്ര സായുധ പോലീസ് സേനയെ മണിപ്പൂരില്‍ വിന്യസിക്കും. മന്ത്രാലയ സംഘം ഉടന്‍ അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും ആഭ്യന്ത വ്യത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയി ല്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

അക്രമം രൂക്ഷമായ ജിരിബാം ഉള്‍പ്പെടെ മണിപ്പൂരിലെ ആറ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച പ്രത്യേക അധികാരങ്ങളുള്ള സായുധ സേനയെ വിന്യസിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന കൂട്ടക്കുരുതിയില്‍ അക്രമാസക്തമായ ജനക്കൂട്ടം നാല് എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെ ആക്രമണം അഴിച്ച് വിട്ടിരുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മു്‌ന്നോടിയായി നടക്കാനിരുന്ന റാലികള്‍ എല്ലാം റദ്ദാക്കി ഡല്‍ഹിയിലേയ്ക്ക് മടങ്ങുകയും സ്ഥിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *