അ​വ​ശ്യ​സാ​ധ​ന വി​ല റോ​ക്ക​റ്റ് പോ​ലെ കു​തി​ക്കു​മ്പോ​ഴും വി​പ​ണി​യി​ട​പെ​ട​ലി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ സ​ർ​ക്കാ​ർ. വി​ല​ക്ക​യ​റ്റ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കൈ​ത്താ​ങ്ങാ​കേ​ണ്ട സ​പ്ലൈ​കോ​യി​ൽ സാ​ധ​ന​ങ്ങ​ൾ​ക്ക്​ സാധനമില്ലായ്മ തു​ട​രു​ക​യാ​ണ്.

13 അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടും 98 ശ​ത​മാ​നം ഔ​ട്ട്​​ലെ​റ്റി​ലും അ​ഞ്ചു സ​ബ്സി​ഡി ഇ​ന​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വ​യി​ൽ പ​ല​തും ഈ ​മാ​സ​ത്തോ​ടെ ക​ഴി​യും. പ​ച്ച​ക്ക​റി​ക്കും മ​ത്സ്യ​ത്തി​നും ചി​ക്ക​നും വി​ല ഇ​ര​ട്ടി​ച്ച​തോ​ടെ അ​ടു​ക്ക​ള​ക്കൊ​പ്പം മ​ല​യാ​ളി​യു​ടെ പോ​ക്ക​റ്റും ക​ത്തു​ക​യാ​ണ്.

സ​പ്ലൈ​കോ​യു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഫെ​ബ്രു​വ​രി​യി​ൽ 13 സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ച​ത്. 35 ശ​ത​മാ​നം സ​ബ്സി​ഡി ന​ൽ​കു​ന്ന ത​ര​ത്തി​ലാ​ണ് വി​ല പു​തു​ക്കി​യ​ത്. 90 ഔ​ട്ട്‌​ലെ​റ്റു​ക​ൾ കൂ​ടി തു​റ​ന്നെ​ങ്കി​ലും സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളി​ല്ല. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന കാ​ര​ണം ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കും നി​ര​ക്ക് ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

വിലക്കയറ്റം ഇങ്ങനെ:

ചെറിയ ഉള്ളി വില 20 ൽ നിന്ന് 86 ലേക്കാണ് ഒരാഴ്ച കൊണ്ട് വർദ്ധിച്ചത്. സവാള 36 ൽ നിന്ന് 46 ലേക്കും തക്കാളി 40 ൽ നിന്ന് 80 ലേക്കും വില വർദ്ധിച്ചു.